Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അണ്ണാ ഡി.എം.കെ. മുൻനേതാവ് എ.വി. രാജുവിനെതിരേ നടി തൃഷ മാനനഷ്ടത്തിന് കേസ് നൽകി


ചെന്നൈ: അപകീർത്തി പരാമർശം നടത്തിയ അണ്ണാ ഡി.എം.കെ. മുൻനേതാവ് എ.വി. രാജുവിനെതിരേ നടി തൃഷ മാനനഷ്ടത്തിന് കേസ് നൽകി. പരസ്യമായി ക്ഷമാപണം നടത്തണമെന്നും നിലവിലുള്ള പരാമർശങ്ങൾ അടങ്ങിയ വീഡിയോയും റിപ്പോർട്ടുകളും ഇന്റർനെറ്റിൽനിന്ന് നീക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാജുവിന് നോട്ടീസ് അയക്കുകയും ചെയ്തു.

മുൻ എം.എൽ.എ. വെങ്കിടാചലത്തിനെതിരേ നടത്തിയ ആരോപണത്തെത്തുടർന്ന് ഫെബ്രുവരി 17-ന് രാജുവിനെ അണ്ണാ ഡി.എം.കെ.യിൽനിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് കേസിന് അടിസ്ഥാനമായ പരാമർശമുണ്ടായത്. ജയലളിതയുടെ മരണത്തിനുശേഷം അണ്ണാ ഡി.എം.കെ. എം.എൽ.എ.മാരെ കൂവത്തൂരിലുള്ള റിസോർട്ടിലേക്ക് മാറ്റിയതിനെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് തമിഴ് സിനിമാനടിമാരെയും വെങ്കിടാചലത്തെയും ബന്ധപ്പെടുത്തി മോശമായ പരാമർശം നടത്തിയത്. ഇതിൽ തൃഷയുടെ പേര് എടുത്തുപറഞ്ഞിരുന്നു.

രാജുവിന്റെ പരാമർശത്തിനെതിരേ സിനിമാതാരങ്ങളടക്കം രംഗത്തുവന്നു. ഇതിനിടെ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്ന് രാജു വിശദീകരിച്ചു. എന്നാൽ, അദ്ദേഹത്തിനെതിരേ നിയമനടപടിയുമായി പോകാൻ തൃഷ തീരുമാനിക്കുകയായിരുന്നു


Read Previous

കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വെട്ടേറ്റു മരിച്ചു: പ്രതി മുൻ ബ്രാഞ്ച് അഗം

Read Next

‘സത്യനാഥനെതിരെ മനസില്‍ പക കൊണ്ടുനടന്നു’, അഭിലാഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് എം വി ഗോവിന്ദന്‍; മൃതദേഹത്തില്‍ ആറ് മുറിവുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »