Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസില്‍ വിചാരണ നേരിടണം, അപ്പീല്‍ തള്ളി


ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ പുനരന്വേഷണത്തന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്‍റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. പുനര ന്വേഷണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ നടത്തണമെന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ലഹരി മരുന്ന് കേസിലെ പ്രതിയെ സഹായിക്കാന്‍ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയെ ന്നതാണ് കേസ്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. അടുത്തമാസം 20ന് ആന്റണി രാജു വിചാരണ കോടതിയില്‍ ഹാജരാകണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

1990ലാണ് കേസില്‍ തിരിമറി നടന്നത്. പിന്നീട് 2006ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പി ച്ചത്. കേസില്‍ വാദം കേള്‍ക്കുന്നിതിനിടെ നേരത്തെ കോടതി സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.


Read Previous

ശുഭ പ്രതീക്ഷ, മികച്ച ഭൂരിപക്ഷം ഉണ്ടാകും; എന്ത് വിവാദമുണ്ടാക്കിയാലും ജനങ്ങളെ ബാധിക്കില്ല’ രാഹുല്‍;

Read Next

പാലക്കാട്ടെ മനസ് തനിക്കൊപ്പമെന്ന് സരിന്‍, വോട്ട് ചെയ്യാനെത്തിയത് മണപ്പള്ളിക്കാവ് ക്ഷേത്ര ദര്‍ശനത്തിന് ശേഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »