Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഏതൊരു നന്മയും നൂറ്റാണ്ടുകൾ കഴിഞ്ഞാലും വീണ്ടും വീണ്ടും ഓര്‍മപെടുത്തികൊണ്ടിരിക്കും, കിയ റിയാദ് ഓണാഘോഷം


കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ കിയ റിയാദ് ഓണാഘോഷം സാഹിത്യകാരന്‍ ജോസഫ്‌ അതിരുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

റിയാദ് : തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മ കിയ റിയാദ് ഓണാഘോഷം സംഘടിപ്പിച്ചു ഏതൊരു നന്മ നിറഞ്ഞ പ്രവര്‍ത്തനവും നൂറ്റാണ്ടുകൾ കഴിഞ്ഞാലും അവ നമ്മെ ഓർമപ്പെടുത്തികൊണ്ടിരിക്കുമെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഓണാഘോഷവും മഹാബലിയുടെ ചരിത്രവുമെന്ന് സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ പറഞ്ഞു പ്രസിഡണ്ട്‌ ജയൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.

ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് സലീം കളക്കര, (ഒ ഐ സി സി) ഗഫൂർ കൊയിലാണ്ടി (ഫോർക), മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചുകലങ്ക്, നൗഫല്‍ പാലക്കാടന്‍, ഇസ്മയില്‍ പയ്യോളി, ജില്ലയിലെ കൂട്ടായ്മാ പ്രതിനിധികളായ സുരേഷ് ശങ്കർ (സൗഹൃദ വേദി ) സഗീർ അന്താറത്തറ (തൃശ്ശൂർ കൂട്ടായ്മ ) ആരിഫ് വൈശ്യംവീട്ടിൽ (നമ്മൾ ചാവകാട്ടുകാർ ) നാസർ വലപ്പാട് (വലപ്പാട് ചാരിറ്റബിൾ കൂട്ടായ്മാ) കിയ ചെയർമാൻ യഹിയ കൊടുങ്ങല്ലൂർ. വൈസ് പ്രസിഡണ്ട്‌ വി എസ് അബ്ദുൽ സലാം, പ്രോഗ്രാം കോഡിനേറ്റർ ഷാനവാസ്‌ കൊടുങ്ങല്ലൂർ, കൺവിനർ മുസ്തഫ പുന്നിലത്ത് എന്നിവർ സംസാരിച്ചു, ജനറല്‍ സെക്രട്ടറി സൈഫ് റഹ്‌മാൻ സ്വാഗതവും ട്രഷറര്‍ ആഷിക് ആർ കെ നന്ദിയും പറഞ്ഞു

വിഭവസമൃദമായ സദ്യക്ക് ശേഷം വിവിധ തരം ഗെയിംമുകൾ, വടംവലി, വാല്‍ പയറ്റ് എന്നിവ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. അംഗങ്ങള്‍ക്കായി ഒരുക്കിയ സമ്മാനപദ്ധതിയില്‍ മൊബൈല്‍ ഫോണ്‍, ടി വി സൈക്കിള്‍ തുടങ്ങി പത്തോളം സമാനങ്ങളില്‍ വിജയികളായവര്‍ക്ക്ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഫ്സ്ല്‍, പ്രശാന്ത്‌ ,ഒ എം ഷഫീര്‍, ജലാല്‍ എമ്മാട്, തല്‍ഹത്ത് തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി.


Read Previous

തൃശൂർ ജില്ല സൗഹൃദവേദി 2025ലെ അംഗത്വ കാമ്പയിന് തുടക്കമായി.

Read Next

2024ലെ ഡോ. എ പി ജെ അബ്ദുൾ കലാം ബാലപ്രതിഭ പുരസ്‌കാരം ഇടുക്കിയുടെ മിടുക്കൻ അനൈ കൃഷ്ണക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »