Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹൈക്കോടതിയെ സമീപിക്കൂ’, ഹേമന്ത് സോറന്റെ അറസ്റ്റില്‍ ഇടപെടാതെ സുപ്രീംകോടതി


ന്യൂഡല്‍ഹി: ഭൂമി കുംഭകോണ കേസില്‍ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് ഹേമന്ത് സോറന്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.

ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനാണ് സോറനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതിരുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. അറസ്റ്റ് ന്യായമല്ലെന്ന് സോറനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഹൈക്കോടതികളെ മറി കടന്ന് സുപ്രീംകോടതിയെ സമീപിക്കാന്‍ അനുവദിച്ചാല്‍ എല്ലാവര്‍ക്കും അനുവാദം നല്‍കേണ്ടി വരുമെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ഇഡി സമന്‍സിനെതിരായ സോറന്റെ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച മുന്‍ ഉത്തരവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഡി അറസ്റ്റിനെ ചോദ്യം ചെയ്ത് സോറന്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിന്നീട്, സമാനമായ ഒരു ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

അധികാരം ഉപയോഗിച്ചുകൊണ്ട് ഏകപക്ഷീയമായ അറസ്റ്റാണ് നടന്നതെന്നാണ് സോറന്റെ ഹര്‍ജിയില്‍ പറയുന്നത്. മാത്രമല്ല, തന്റെ മൗലികാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്നും സോറന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.


Read Previous

കേന്ദ്ര ബജറ്റ്: തെരഞ്ഞെടുപ്പ് പ്രസംഗം; കുത്തക മുതലാളിമാർക്ക് കൊള്ളയടിക്കാനുള്ള പദ്ധതികള്‍ മാത്രം: റിയാദ് ഒ.ഐ.സി.സി.

Read Next

കാട്ടാനയെ മയക്കുവെടി വെക്കും; മാനന്തവാടിയില്‍ നിരോധനാജ്ഞ; പരിഭ്രാന്തി പടര്‍ത്തിയത് ഹാസനില്‍ രണ്ടാഴ്ച മുമ്പ് പിടികൂടിയ ഒറ്റയാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »