Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു


ചെന്നൈ: കന്യാകുമാരി ഗണപതിപുരത്ത് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി എത്തിയവരാണ് അപകടത്തില്‍ പ്പെട്ടത്. തഞ്ചാവൂര്‍ സ്വദേശി ചക്രവര്‍ത്തി, അന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ്, നെയ് വേല്‍ സ്വദേശി ഗായത്രി, ദിണ്ഡിഗല്‍ സ്വദേശി പ്രവീണ്‍ ശ്യാം കന്യാകുമാരി സ്വദേശി റഷീദ് എന്നിവരാണ് മരിച്ചത്.

ലമൂര്‍ ബിച്ചിലാണ് അപകടം ഉണ്ടായത്. എട്ടുപേരാണ് കുളിക്കാനായി കടലില്‍ ഇറങ്ങി യത്. അതില്‍ മൂന്നു പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. ഇവര്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുച്ചിറിപ്പിളളി മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് എല്ലാവരും. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. മൂന്ന് പേര്‍ ചികിത്സയിലാണ്.

ഇന്നലെ ഗണപതിപുരത്തെ ബിച്ചില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ബിച്ച് അടച്ചിരുന്നു. എന്നാല്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ സംഘം കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.


Read Previous

കെഎസ്ആർടിസി ഡ്രെെവറുടെ പരാതിയില്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Read Next

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »