Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗികമായി ഒഴിഞ്ഞില്ല; മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് അതിഷിയെ പുറത്താക്കി


ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അതിഷിയെ സർക്കാർ വസതിയിൽ നിന്ന് ഒഴിപ്പി ച്ചതായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍. അനധികൃത നിർമാണം കണ്ടെത്തി എന്ന് ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് വസതി സീല്‍ ചെയ്യുകയായി രുന്നു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പ്രവേഷ് രഞ്ജൻ ഝാ ഉൾപ്പെടെ മൂന്ന് ഡൽഹി സർക്കാർ ഉദ്യോഗസ്ഥർക്ക് വിജിലൻസ് നോട്ടിസ് അയച്ചു.

അതിഷിയുടെ സാധനങ്ങൾ വീട്ടിൽ നിന്ന് നിര്‍ബന്ധമായി ഒഴിപ്പിച്ചതായി എഎപി ആരോപിച്ചു. രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിക്കുന്നത്. ബിജെപിയുടെ നിർദേശ പ്രകാരം മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് ലെഫ്റ്റനൻ്റ് ഗവർണർ മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങൾ ബലം പ്രയോഗിച്ച് നീക്കം ചെയ്‌തു. 27 വർഷമായി ഡൽഹിയിൽ അധികാരത്തില്‍ എത്താന്‍ കഴിയാത്ത ബിജെപി ഇപ്പോൾ മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അതിഷിയുടെ ഓഫിസ് ആരോപിച്ചു.

സർക്കാർ വസതി മുഖ്യമന്ത്രി അതിഷി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗികമായി ഒഴിഞ്ഞ് പൊതുമരാമത്ത് വകുപ്പിന് താക്കോല്‍ കൈമാറിയിട്ടില്ലെന്ന് ബിജെപി നേതാവ് വിജേന്ദർ ഗുപ്‌ത ആരോപിക്കുകയുണ്ടായി. ഈ ആരോപണങ്ങളാണ് നിലവിലെ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്.

ഡൽഹിയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറുന്നതിന് പകരം കെജ്‌രിവാൾ എന്തിനാണ് അതിഷിക്ക് താമസസ്ഥലത്തിന്‍റെ താക്കോൽ നൽകിയത് എന്നും ഗുപ്‌ത ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒക്‌ടോബർ ആറിന് ബിജെപി വാർത്താസമ്മേളനം നടത്തി പൊതുമരാമത്ത് വകുപ്പിൻ്റെ കത്ത് തുറന്നു കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയുടെ താക്കോല്‍ പിഡബ്ല്യുഡിക്ക് കൈമാറു ന്നതിന് പകരം വ്യക്തമായ കാരണമില്ലാതെ കെജ്‌രിവാള്‍ തന്‍റെ പേഴ്‌സണൽ സ്റ്റാഫ് പ്രവേഷ് രഞ്ജൻ ഝാക്ക് കൈമാറിയെന്നാണ് പൊതുമരാമത്ത് വകുപ്പിൻ്റെ കത്തില്‍ പറഞ്ഞിരിക്കുന്നത്.


Read Previous

സര്‍വകലാശാലകള്‍ ഇനി ഒരു കുടക്കീഴില്‍; കെ-റീപ്പ് സോഫ്റ്റ് വെയര്‍: പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ എളുപ്പമാകും

Read Next

ഹരിയാന തോല്‍വിയ്‌ക്ക് പിന്നില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത; മഹാരാഷ്‌ട്രയിലെയും ജാർഖണ്ഡിലെയും സാധ്യത പട്ടിക പരിശോധിക്കാൻ കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »