Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആശാ സമരം 50-ാം ദിവസം; സമര വേദിയിൽ മുടി മുറിച്ച് പ്രതിഷേധം


തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിന്‍റെ 50-ാം നാള്‍ ആശ വര്‍ക്കര്‍മാർ മുടി മുറിച്ച് പ്രതി ഷേധിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ റോഡില്‍ മുടിയഴിച്ചിട്ട് മാര്‍ച്ച് ചെയ്‌ത ശേഷമാണ് സമര വേദിയില്‍ 50ഓളം ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിച്ചത്.

237 രൂപ എന്ന ദിവസവേതന വര്‍ധനവിന് വേണ്ടി എന്ത് കടുത്ത തീരുമാനമെടുക്കാനും തയ്യാറാണെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിഷേന്‍റെ സംസ്ഥാന പ്രസിഡന്‍റ് എംഎ ബിന്ദു സമര വേദിയില്‍ പ്രഖ്യാപിച്ചു. സമൃദ്ധിയുടെ ചെറിയ പെരുന്നാൾ ദിനത്തിലും ആശമാര്‍ പട്ടിണി കിടന്ന് സമരം ചെയ്യുമ്പോഴാണ് സമരത്തെ സര്‍ക്കാര്‍ തള്ളിപ്പറയുന്നതെന്നും തന്‍റെ മുടി മുറിച്ച് പ്രതിഷേധത്തിന് തുടക്കം കുറിക്കും മുമ്പ് എംഎ ബിന്ദു പറഞ്ഞു.

മത – സാമുദായിക രാഷ്ട്രീയ രംഗത്തെ പ്രതിനിധികള്‍ ആശമാരുടെ മുടി മുറിക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി. മൊട്ടയടിച്ചും മുടി മുറിച്ചും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചുമാണ് ആശമാര്‍ പ്രതിഷേധിച്ചത്.

അനിശ്ചിതകാല രാപ്പകല്‍ സമരം 50-ാം ദിവസവും നിരാഹാര സമരം 12-ാം ദിവസവും എത്തി നില്‍ക്കു മ്പോഴാണ് സമരത്തിന്‍റെ രൂപവും ഭാവവും മാറ്റി പ്രതിഷേധം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളായി. അതേസമയം സര്‍ക്കാര്‍ അറിയിച്ചാല്‍ സമര നേതൃത്വം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ആശമാര്‍ ആവര്‍ത്തിക്കുന്നത്.


Read Previous

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാല്പതാം വാർഷിക സമാപന സമ്മേളനം ഏപ്രിൽ 11ന്, പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം

Read Next

പെരുന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് എൻട്രി; ഏറ്റെടുത്ത് ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »