Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആഷിഖിനെതിരെ അന്വേഷണം വേണം ! മതത്തെ കൂട്ടുപിടിച്ച് വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ! മതമില്ലെന്ന് പറയുന്ന ആഷിക് അബു എന്തിനാണ് താനൊരു മുസ്ലീമാണെന്ന് വിശ്വസിക്കുന്നത് ! ഭാഗ്യലക്ഷ്മി


വളരെ അപ്രതീക്ഷിതമായിട്ടാണ് തമിഴ് സിനിമ പിന്നണി ഗായിക സുചിത്ര നടി റിമ കല്ലിങ്കലിനെതിരെയും ആഷിഖ് അബുവിനെതിരെയും ഗുരുതമായ ലഹരി ആരോ പണം ഉന്നയിച്ചത്. എന്നാൽ ഇരുവരും ആ ആരോപണം നിഷേധിക്കുകയായി രുന്നു, ഇപ്പോഴിതാ ആഷിഖ് അബുവിനെതിരെ അന്വേഷണം വേണമെന്ന് പറയുക യാണ് ഡബ്ബിങ് ആർട്ടിസ്റ്റുകൂടിയായ ഭാഗ്യലക്ഷ്മി.

താനൊരു മുസ്ലിം ആയതിനാലാണ് തനിക്ക് നേരെ ഇത്തരം ആരോപണങ്ങള്‍ വരുന്ന തെന്നായിരുന്നു ആഷിക് അബുവിന്റെ വാദം, എന്നാൽ ആരോപണം മറക്കാൻ ആഷിഖ് മതത്തെ കൂട്ടുപിടിക്കുന്നു എന്നാണ് ഭാഗ്യലക്ഷ്മി ആരോപിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, ഇവരുടെ എതിർപക്ഷത്ത് നില്‍ക്കുന്ന ആള്‍ക്കാർക്കെതിരെ വരുന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് പറയുന്നവരാണ് റിമാ കല്ലിങ്കല്‍. എന്നാല്‍ ഇവർക്കെതിരെ വരുന്ന വാർത്തകള്‍ വ്യാജമാണെന്ന് പറയുന്നു.

ഡബ്ല്യുസിസി എല്ലാം ഏകപക്ഷീയമായാണ് കാണുന്നത്. പല സ്ഥലത്തും പോയി മലയാളം ഇൻഡസ്ട്രിയയെപ്പറ്റി വളരെ മോശമായാണ് റിമ കല്ലിങ്കലും പാർവതി തിരുവോത്തുമെല്ലാം പറയുന്നത്. മലയാള സിനിമ മോശമാണെങ്കില്‍ ഇവർക്ക് മലയാള സിനിമ വേണ്ടെന്നുവച്ചാല്‍ പോരേ. മലയാള സിനിമയില്‍ അഭിനയിക്കില്ല എന്ന് പറയാമല്ലോ ഇവർക്ക്.

അതുപോലെ ഇപ്പോൾ  ആഷിക് അബുവിനെതിരെയും റിമാ കല്ലിങ്കലിനെതിരെയും ഉയർന്ന ലഹരി ആരോപണങ്ങളില്‍ അന്വേഷണം വേണം. എന്നാല്‍ അത് സംബന്ധി ച്ചുള്ള വാർത്തകള്‍ അതേപടി മുക്കുകയാണ് ഇവിടെ. ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നുള്ളത് അന്വേഷിക്കണം. നിരപരാധികള്‍ ആണെങ്കില്‍ അവർ അത് തെളിയിക്കട്ടെ.

ഇടതുപക്ഷക്കാരനായ ആഷിക് അബു സ്വയം മുസ്ലിം ആണെന്ന് വിശ്വസിക്കുന്നുണ്ടോ. മതമില്ല എന്നല്ലേ അദ്ദേഹം പറയുന്നത്. അങ്ങനെയുള്ള ആഷിക് അബു എന്തിനാണ് താൻ മുസ്ലിം ആണെന്ന് വിശ്വസിക്കുന്നത്. മതത്തെ കൂട്ടുപിടിച്ച് ആരോപണം മറക്കാൻ നോക്കേണ്ട എന്നും ഭാഗ്യലക്ഷ്മി പറയുന്നു.


Read Previous

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു

Read Next

മെഡൽ നഷ്‌ടമായത് ദൈവം കൊടുത്ത ശിക്ഷ’; വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രിജ് ഭൂഷൺ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »