Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിജയക്കുതിപ്പ് തുടരാൻ ആസിഫ് അലി; പുതിയ ചിത്രം ‘സർക്കീട്ട്’, മനോഹരമായ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്


‘കിഷ്‌കിന്ധാ കാണ്ഡം’, ‘രേഖാചിത്രം’ എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തു വിട്ടു. ‘സർക്കീട്ട്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് താമർ ആണ്. ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ “ആയിരത്തൊന്നു നുണകൾ” എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന ചിത്രമാണിത്.

ഒരു ഫീൽ ഗുഡ് ഡ്രാമയായിരിക്കും ചിത്രമെന്ന സൂചനയാണ് ഫസ്‌റ്റ് ലുക്ക് നൽകുന്നത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം അജിത് വിനായക ഫിലിംസ് തന്നെയാണ് തിയേറ്ററുകളിലെത്തിക്കുന്നത്. 2025 ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.

ആസിഫ് അലിയും, മലയാളത്തിലെ ജനപ്രിയരായ ഒരു പിടി അഭിനേതാക്കളുടേയും ഒഫീഷ്യൽ പേജിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പ്രകാശനം ചെയ്‌തത്. ആസിഫ് അലിയും, ഓർഹാൻ എന്ന കുട്ടിയുമടങ്ങുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ’. പോസ്‌റ്റര്‍ ഇതിനോടകം തന്നെ നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

പൂർണ്ണമായും ഗൾഫിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ദുബായ്, ഷാർജ ഫ്യുജെറാ , റാസൽഖൈമ എന്നിവിടങ്ങളിലായിരുന്നു. ആസിഫ് അലിയും ബാലതാരം ഓർഹാ നെ കൂടാതെ ദീപക് പറമ്പോൾ, ദിവ്യ പ്രഭ, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൗഹൃദത്തിന്‍റെയും ബന്ധങ്ങളുടെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് സര്‍ക്കീട്ട്. കുട്ടിക ള്‍ക്കും ഏറെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഏതു ദേശത്തിനും, ഭാഷക്കും സ്വീകാര്യമാകുന്ന ഒരു യുണിവേഴ്സൽ വിഷയമാണ് ഈ ചിത്രത്തിന്‍റേത്.

പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, ‘ഗോപൻ അടാട്ട് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.ഗാനങ്ങൾ – അൻവർ അലി, സുഹൈൽ എം. കോയ, സംഗീതം – ഗോവിന്ദ് വസന്ത, ഛായാഗ്രഹണം -അയാസ് ഹസൻ, എഡിറ്റിംഗ്- സംഗീത് പ്രതാപ്, കലാസംവിധാനം – വിശ്വന്തൻ അരവിന്ദ്,വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, നിശ്ചല ഛായാഗ്രഹണം. എസ്.ബി.കെ. ഷുഹൈബ് പ്രൊജക്റ്റ് ഡിസൈൻ – രഞ്ജിത്ത് കരുണാകരൻ, പി ആര്‍ ഒ: വാഴൂര്‍ ജോസ്.


Read Previous

രണ്ട് സൗഹൃദ മത്സരങ്ങള്‍, ഒക്‌ടോബര്‍ 25-ന് ഫുട്‌ബോള്‍ ഇതിഹാസം ലയണൽ മെസി കേരളത്തിലേക്ക്

Read Next

മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല; മകൻ ആത്മഹത്യ ചെയ്ത കയറിൽ പിതാവും ജീവനൊടുക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »