Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അധിക ലഗേജിന് ഫീസ് ചോദിച്ചു; സ്‌പൈസ് ജെറ്റ് ജീവനക്കാരന്റെ തലയ്ക്കടിച്ചു, തറയില്‍ വീണപ്പോള്‍ ചവിട്ടി; സൈനിക ഉദ്യോഗസ്ഥനെതിരെ കേസ്


ശ്രീനഗര്‍: വിമാനത്താവളത്തില്‍ അധിക ലഗേജിന് ഫീസ് ചോദിച്ചതിന് സൈനിക ഉദ്യോഗസ്ഥന്‍ വിമാനക്കമ്പനി ജീവനക്കാരനെ മര്‍ദിച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ നാല് സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ ‘ഗുരുതരമായ പരിക്ക്’ സംഭവിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ജൂലൈ 26നായിരുന്നു സംഭവം. ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള SG-386 വിമാനത്തിന്റെ ബോര്‍ഡിങ് ഗേറ്റിലാണ് സംഘര്‍ഷത്തിന്റെ തുടക്കം. വിമാനത്തിന്റെ ബോര്‍ഡിങ് ഗേറ്റില്‍ വെച്ച് സൈനിക ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കയ്യില്‍ കിട്ടിയ പരസ്യ ബോര്‍ഡ് എടുത്താണ് സൈനിക ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ആക്രമിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി സൈനികനെ പിടിച്ചുമാറ്റുകയായി രുന്നു. സംഘര്‍ഷത്തിന്റെ വിഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഴു കിലോയില്‍ കൂടുതലുള്ള ക്യാബിന്‍ ലഗേജിന് അധിക ചാര്‍ജ് ഈടാക്കുമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. സൈനിക ഉദ്യോഗസ്ഥന്റെ ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ ബോധരഹിതനായി തറയില്‍ വീണു. എന്നിട്ടും അയാളെ ചവിട്ടിയതായി പരാതിയില്‍ പറയുന്നു. സംഭവത്തെ ഗൗരവത്തോടെ കണ്ട സൈന്യം വിഷയത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും സിവില്‍ അന്വേഷത്തെ പിന്തുണയ്ക്കുമെന്നും അറിയിച്ചു.

16 കിലോ ഭാരമുള്ള രണ്ട് കാബിന്‍ ബാഗേജുകള്‍ ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്നതായി സ്പൈസ് ജെറ്റ് പറഞ്ഞു. ‘ഇത് അനുവദനീയമായ ഏഴു കിലോഗ്രാം എന്ന പരിധിയുടെ ഇരട്ടിയിലധികം വരും. അധിക ലഗേജിന് പണം നല്‍കണമെന്ന് അറിയിച്ചപ്പോള്‍ അദ്ദേഹം വിസമ്മതിക്കുകയും സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് ബോര്‍ഡിങ് പ്രക്രിയ പൂര്‍ത്തിയാക്കാതെ എയ്റോബ്രിഡ്ജില്‍ ബലം പ്രയോഗിച്ച് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് സൈനിക ഉദ്യോഗസ്ഥനെ ഗേറ്റിലേക്ക് തിരികെ കൊണ്ടുവന്നു. ഗേറ്റില്‍ യാത്രക്കാരന്‍ കൂടുതല്‍ ആക്രമണകാരിയായി മാറുകയും സ്പൈസ് ജെറ്റ് ഗ്രൗണ്ട് സ്റ്റാഫിലെ നാല് അംഗങ്ങളെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു,’- സ്‌പൈസ് ജെറ്റ് പറഞ്ഞു.


Read Previous

സഭയ്ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്, എന്നാല്‍ അത് കക്ഷിരാഷ്ട്രീയം അല്ല; വ്യക്തിപരമായ അഭിപ്രായങ്ങള്‍ സഭയുടേതെന്ന് തെറ്റിദ്ധരിക്കരുത്’, പാംപ്ലാനിയെ തള്ളി ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷന്‍

Read Next

സഹോദരന്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം, എന്റെ രാഷ്ട്രീയത്തെ എപ്പോഴും പരിഹസിക്കുന്ന വ്യക്തി’; പി കെ ഫിറോസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »