Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം. ഇന്ന് അടിയന്തര പ്രമേയം അടക്കമുള്ള മറ്റ് നടപടികൾ ഉണ്ടാകില്ല. ഇത്തവണ നിയമസഭ സമ്മേളിക്കുക 9 ദിവസം.


തിരുവനന്തപുരം: സഭയ്ക്ക് പുറത്തുയര്‍ത്തിയ ആരോപണങ്ങളുടെ ഊര്‍ജവുമായി പ്രതിപക്ഷവും പ്രതിരോധിക്കാന്‍ ഭരണ പക്ഷവും രംഗത്തിറങ്ങുന്നതോടെ ഇന്ന് (ഒക്ടോബര്‍ 4) ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ തീയും പുകയും ഉയരുമെന്നുറപ്പായി. തൃശൂര്‍ പൂരം ബിജെപിക്കുവേണ്ടി എഡിജിപി എംആര്‍ അജിത് കുമാറിനെ ഉപയോഗിച്ചു കലക്കിയെന്ന ഗുരുതര ആരോപണത്തിൻ്റെ നിഴലിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും.

ഇക്കാര്യത്തില്‍ എല്‍ഡിഎഫിലെ രണ്ടാമത്തെ ഘടക കക്ഷിയായ സിപിഐ പോലും മുഖ്യമന്ത്രിയുടെയും സിപിഎമ്മിൻ്റെയും നിലപാടിനോട് പരസ്യ വിയോജിപ്പുയര്‍ത്തി യത് പ്രതിപക്ഷ നിരയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്. സഭയില്‍ സിപിഐ എന്ത് നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുവെന്നതും കൗതുകകരമായിരിക്കും.

മാത്രമല്ല, സംസ്ഥാനത്തിൻ്റെ ക്രമസമാധാന പാലനത്തിൻ്റെ ചുമതലയുള്ള എഡിജിപി ആര്‍എസ്എസിൻ്റെ അഖിലേന്ത്യ നേതാക്കളെ കണ്ടുവെന്ന ആരോപണമുയര്‍ന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കിലും ഇതുവച്ച് നിയമസഭയില്‍ മുഖ്യമന്ത്രിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്നത് കണ്ടറിയേണ്ടതാണ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കേന്ദ്ര ഏജന്‍സികളുടെ കേസുകളില്‍ നിന്ന് സംരക്ഷണം തേടി മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിൻ്റെ ഭാഗമായാണ് എഡിജിപി ഇടപെട്ട് പൂരം കലക്കിയതെന്നും അങ്ങനെ ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്‌ടിച്ച് തൃശൂര്‍ സീറ്റ് വിജയിക്കാനുള്ള സാഹചര്യമൊരുക്കി യെന്നുമുള്ള ആരോപണം പ്രതിപക്ഷം ഇപ്പോഴും ചൂടോടെ നിലനിര്‍ത്തിയിട്ടുണ്ട്.

ഇതിനെ സഭയ്ക്കുള്ളില്‍ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിക്കും ഭരണ പക്ഷത്തിനും നന്നേ പരിശ്രമിക്കേണ്ടി വരും. മാത്രമല്ല, ഭരണ കക്ഷി നിരയില്‍ 99 പേരുണ്ടായിരുന്നത് 98 ആയി കുറയുന്നുവെന്ന തിരച്ചടിയും ഭരണപക്ഷം ഈ സമ്മേളനത്തില്‍ അഭിമുഖീ കരിക്കാന്‍ പോകുകയാണ്. ഭരണപക്ഷ നിരയിലെ പുലിക്കുട്ടിയായിരുന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ അപ്രതീക്ഷിതമായി ഭരണപക്ഷത്തോട് വിടപറഞ്ഞതും സിപിഎമ്മിന് തിരിച്ചടിയാണ്. ഇതോടെ ഈ സര്‍ക്കാരിൻ്റെ കാലാവധി പൂര്‍ത്തിയാകും മുമ്പ് ഭരണപക്ഷ അംഗ സംഖ്യ 100 എന്ന മാജിക് നമ്പര്‍ സ്വപ്‌നം കണ്ടിരുന്ന ഭരണപക്ഷ ത്തെ സംബന്ധിച്ച് ഇത് ഒരിക്കലും സാക്ഷാത്കരിക്കാത്ത ഒരു സ്വപ്‌നമായിമാറി.

സമ്മേളനം ആരംഭിക്കുന്ന ഒക്ടോബര്‍ 4ന് മറ്റ് നടപടികളില്ല. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ച് നിയമസഭ പിരിയും. തിങ്കളാഴ്‌ച മുതലാകും നിയമസഭ രൗദ്രഭാവത്തിലേക്കു കടക്കുക. ഇത്തവണ ആകെ 9 ദിവസമായിരിക്കും നിയമസഭ സമ്മേളിക്കുക. ഈ സമ്മേളന കാലയളവില്‍ 6 ബില്ലുകള്‍ സഭ പരിഗണിക്കും.

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ഭേദഗതി ബില്‍, 2023ലെ കേരള കന്നുകാലി പ്രജനന ബില്‍, കേരള പിഎസ്‌സി ഭേദഗതി ബില്‍, കേരള ജനറല്‍ സെയില്‍ ടാക്‌സ് ഭേദഗതി ബില്‍, പ്രവാസി കേരളീയരുടെ ക്ഷേമനിധി ബില്‍, പേയ്‌മെൻ്റ് ഓഫ് സാലറിസ് ആന്‍ഡ് അലവന്‍സ് ഭേദഗതി ബില്‍ എന്നീ ബില്ലുകളാണ് ഈ സമ്മേളനത്തില്‍ സഭ പരിഗണിക്കുന്നതെന്ന് നിയമസഭ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു.

അന്‍വറിന് എവിടെ ഇരിപ്പിടമൊരുക്കുമെന്ന ചോദ്യത്തിന് തറയിലിരിക്കേണ്ടി വരില്ലെന്നായിരുന്നു സ്‌പീക്കറുടെ മറുപടി. എല്‍ഡിഎഫില്‍ നിന്ന് മാറിയതായി അന്‍വറോ എല്‍ഡിഎഫില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മോ സ്‌പീക്കറെ ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ സ്‌പീക്കറുടെ ഈ പ്രസ്‌താവനയ്ക്ക് പിന്നാലെ അന്‍വറിനെ എല്‍ഡിഎഫ് നിരയില്‍ നിന്ന് നീക്കണ മെന്നാവശ്യപ്പെട്ട് സിപിഎം നിയമസഭ കക്ഷി സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീന റുമായ ടിപി രാമകൃഷ്‌ണന്‍ സ്‌പീക്കര്‍ക്ക് കത്ത് നല്‍കി.


Read Previous

ഇറാന്‍-ഇസ്രയേല്‍ സംഘർഷം; ‘ഇന്ത്യക്കാര്‍ ടെഹ്‌റാനിലെ എംബസിയുമായി ബന്ധപ്പെടണം’; ജാഗ്രത നിര്‍ദേശവുമായി എംഇഎ

Read Next

റിയാദ് ഓ ഐ സി സി മഹാത്മാ ഗാന്ധി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »