Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡൽഹിയെ ഇനി അതിഷി നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു


ന്യൂഡൽഹി: അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ശനിയാഴ്‌ച രാജ് നിവാസിൽ നടന്ന ചടങ്ങിലാണ് അതിഷി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറിയത്.

അതിഷിയെ കൂടാതെ ഗോപാൽ റായ്, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, സുൽത്താൻപൂർ മജ്‌റയിൽ നിന്ന് ആദ്യമായി എംഎൽഎയായ മുകേഷ് അഹ്ലാവത് എന്നിവർ പുതിയ മന്ത്രിസഭയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയാണ് അതിഷിക്കും പുതിയ മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് അതിഷി. ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി കൂടിയാണ് ഇവർ. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹിയുടെ മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിത കൂടിയാണ് അതിഷി.

സത്യപ്രതിജ്ഞ ചടങ്ങിന് മുമ്പ് അതിഷി മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിലിറങ്ങിയത്തിയ കെജ്‌രിവാളിന്‍റെ അപ്രതീക്ഷിത രാജിക്ക് പുറകെയാണ് അതിഷി അധികാരത്തിലെത്തുന്നത്.

കെജ്‌രിവാൾ തന്നെയാണ് പുതിയ മുഖ്യമന്ത്രിയായി അതിഷിയുടെ പേര് നിർദേശി ച്ചതും. അടുത്ത വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ അതിഷി സർക്കാരിൻ്റെ കാലാവധി ഹ്രസ്വമായിരിക്കും.


Read Previous

വാത്സല്യച്ചിരി മാഞ്ഞു; കവിയൂര്‍ പൊന്നമ്മയ്ക്ക് കണ്ണീരോടെ വിട

Read Next

എഡിജിപിക്ക് ധനമന്ത്രിയുടെ അധിക ചുമതല നല്‍കണം’; പരിഹാസ ശരങ്ങളുമായി പിവി അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »