ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, കൊച്ചി തുറമുഖത്തടുപ്പിച്ച ഇറാൻ പടക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവർ രാധാകൃഷ്ണനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

ഇറാന്റെ പടക്കപ്പലായ ഐ.ആർ.ഐ.എസ്. ലാവന്റെ (IRIS Lavan) ദൃശ്യങ്ങൾ പകർത്തിയതിനാണ് നടപടി. അതീവ സുരക്ഷാ പ്രാധാന്യമുള്ള നിരോധിത മേഖലയിൽ അതിക്രമിച്ചു കയറി ദൃശ്യങ്ങൾ പകർത്തിയത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് (CISF) ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ഇവരെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ലോക്കൽ പോലീസിന് കൈമാറുകയും ചെയ്തു. ഇവരുടെ ക്യാമറയും മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മറൈൻ ഡ്രൈവിൽ നിന്ന് ബോട്ട് വാടകയ്ക്കെടുത്താണ് ഇവർ കപ്പലിന് സമീപത്തെത്തിയത്. അന്താരാ ഷ്ട്ര തലത്തിൽ ഇറാനും അയൽരാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനാൽ ഇന്ത്യൻ തീരങ്ങളിലും കപ്പലുകൾക്കും കടുത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
