ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ നഗ്‌ന പൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. താമരശ്ശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി കെ പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്‌നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്‌നപൂജ നടത്താന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതിയില്‍
വയനാട് മുണ്ടകൈ ദുരിതബാധിതര്‍ക്ക് ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന് സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയാണെന്ന് കള്ളക്കഥ പ്രചരിപ്പിക്കുകയാണ് ചില ദൃശ്യമാധ്യമങ്ങള്‍
കോഴിക്കോട്: പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ കാടുകയറ്റി. വനം വകുപ്പു ഉദ്യോഗസ്ഥരുടെ 10 മണിക്കൂറില്‍ അധികം നീണ്ട പരിശ്രമത്തിനൊടു വിലാണ് കാട്ടാനയെ കാട്ടിലേക്ക് ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ പ്രദേശവാസികളാണ് കാട്ടാനയെ കണ്ടത്. പ്രഭാത സവാരിക്കായി ഇറങ്ങിയവര്‍ അപ്രതീക്ഷിതമായി ആനയെ കാണുകയായിരുന്നു. പുലര്‍ച്ചെ 2 മണിയോടെപന്തിരിക്കര ഭാഗത്തും 5
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക പി എസ് രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. മൃതദേഹം ഈരാറ്റുപേട്ട ആശുപത്രിയില്‍. മൃതദേഹം നാളെ രാവിലെ എട്ടിന് ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിക്കും. സംസ്‌കാരം ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പില്‍. ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ദീപപ്രസാദ് ആണ് ഭര്‍ത്താവ്.
കോഴിക്കോട്: പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയില്‍. പൈതോത്ത് പള്ളിത്താഴെ ഭാഗത്താണ് ഇന്ന് പുലര്‍ച്ചെയോടെ നാട്ടുകാര്‍ ആനയെ കണ്ടത്. പുലര്‍ച്ചെ 2 മണിയോടെപന്തിരിക്കര ഭാഗത്തും 5 മണിയോടെ പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്തുമാണ് കാട്ടാനയെ കണ്ടത്. പ്രഭാത സവാരിക്കായി ഇറങ്ങിയവരും ആനയെ കണ്ടു. വീട്ടുമുറ്റത്ത്
കോഴിക്കോട് : കോഴിക്കോടിന്‍റെ ഹൃദയമാണ് മിഠായി തെരുവ്. മിഠായി തെരുവിലെ വൈബ് ഒന്ന് വേറെ തന്നെയാണ്. ഓണമെത്തിയതോടെ മിഠായി തെരുവിന്‍റെ മൊഞ്ച് പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. അരിയെറിഞ്ഞാൽ വീഴാത്തത്രയും ജനസഞ്ചയമാണ് രാപ്പകൽ വ്യത്യാസമില്ലാതെ മിഠായി തെരുവിലെത്തുന്നത്. മിഠായി തെരുവ് തുടങ്ങുന്ന മാനാഞ്ചിറക്ക് മുന്നിലെ മിഠായി തെരുവിന്‍റെ കലാകാര നായ എസ്
കോഴിക്കോട് : രാഷ്ട്രീയത്തില്‍ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൊട്ടുകൂടായ്മ കല്‍പ്പിക്കുന്നവരും, പ്രമോട്ട് ചെയ്യുന്നവരും തുല്യ ക്രിമിനലുകളാണ്. എഡിജിപി എംആര്‍ അജിത് കുമാര്‍ - ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളോട് പുച്ഛം മാത്രമാണ്. നമ്മളെ ചോദ്യം ചെയ്യാന്‍ മാത്രം യോഗ്യനായ ആരും മറുപക്ഷത്തില്ല
കോഴിക്കോട്: ബി ഉണ്ണികൃഷ്ണന്റെ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് നേരെയാണ് അഞ്ചംഗസംഘത്തിന്റെ ആക്രമണം ഉണ്ടായത്. കോഴി ക്കോട്ടുവച്ച് നടക്കുന്ന ഷൂട്ടിങ് സെറ്റില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപത്തെ ഇഖ്‌റ ഹോസ്പിറ്റലിന് എതിര്‍വശത്തെ സ്ഥലത്തുവച്ചാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. ഷൈന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍.
കോഴിക്കോട്: എൽഡിഎഫ് കൺവീനർ ടിപി രാമകൃഷണന് മറുപടിയുമായി പിവി അൻവർ എംഎൽഎ. നീതി ലഭിച്ചില്ലെങ്കിൽ അത് ലഭിക്കും വരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല. തനിക്ക് വേണ്ടിയല്ല, എല്ലാ സഖാക്കൾക്കും വേണ്ടിയാണ് ഈ പോരാട്ടമെന്ന് പിവി അൻവർ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
കോഴിക്കോട്: സിപിഎം സസ്പെന്‍ഡ് ചെയ്‌ത മുൻ എംഎൽഎയും കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ജോർജ് എം തോമസിനെ പാർട്ടിയിൽ തിരിച്ചെ ടുത്തു. തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തിരിച്ചെത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ജോർജ് എം തോമസിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്‌തത്. 14 മാസത്തിന് ശേഷം പാർട്ടി സമ്മേളന കാലത്താണ്