ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മേപ്പാടി ( വയനാട്): ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്നദ്ധസേവകനായി പ്രവര്‍ത്തിച്ച വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. ചൂരല്‍മല സ്വദേശി കുഞ്ഞു മുഹമ്മദ് (61) ആണ് മരിച്ചത്. ചൂരല്‍മലയില്‍ നിന്ന് ബന്ധുവീട്ടിലേക്ക് ഇയാള്‍ താമസം മാറിയിരുന്നു. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ദുരന്തമുണ്ടായശേഷം ചൂരല്‍മലയിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഇന്ന് രാവിലെ ഉണ്ടായത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍. ഭൂകമ്പമാപിനിയില്‍ ഇതുവരെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു. വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത് ഭൂചലനമല്ലെന്നും പ്രകമ്പനമാകാമെന്നു മാണ് മറ്റു ഏജന്‍സികള്‍ നല്‍കുന്ന സ്ഥിരീകരണം. നിലവില്‍ ഭൂകമ്പ സൂചനകള്‍
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഭൂമികുലുക്കം. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലാണ് മുഴക്കം കേട്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളി ലുള്ളവരോട് താത്കാലികമായി ഒഴിഞ്ഞുപോകാനും അധികൃതര്‍ നിര്‍ദേശിച്ചു. വിവരം അറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. മുഴക്കം കേട്ട പ്രദേശത്തെ സ്കൂളുകൾക്ക്
കല്‍പ്പറ്റ: ദുരന്തഭൂമിയില്‍ ഇന്നു നടത്തിയ ജനകീയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി. സൂചിപ്പാറ- കാന്തന്‍പാറ ഭാഗത്തു നിന്നാണ് സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യസംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ ലഭിച്ചത്. രാവിലെ 9 മണിയോടെയാണ് മൃതദേഹങ്ങളും ശരീരഭാഗവും കണ്ടെത്തിയത്. സൂചിപ്പാറ- കാന്തന്‍പാറ വെള്ളച്ചാട്ടം ചേരുന്നയിടത്താണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യവസ്തുക്കളുടെ ശേഖരണം താത്കാലികമായി നിര്‍ത്തിയെന്ന് ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ. ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചതിനാലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറുടെ
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിലെ 500 ഓളം അംഗങ്ങളാണ് മടങ്ങുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മടങ്ങുന്ന സൈനിക വിഭാഗത്തിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും സൈനികസംഘത്തിന്റെ മേധാവിമാര്‍ക്ക് മെമന്റോകള്‍ നല്‍കി. കലക്ടര്‍ മേഘശ്രീയും ചടങ്ങില്‍ സംബന്ധിച്ചു.
കല്‍പറ്റ: 'ചെളിയില്‍ പുതഞ്ഞപ്പോള്‍ ശ്വാസം എടുക്കാനേ കഴിഞ്ഞിരുന്നുള്ളുവെന്നും തോറ്റുകൊടുക്കരുതെന്ന് കരുതി മനസ് ഒരുക്കിയാണ് പിടിച്ചുനിന്നതെന്ന് വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അരുണ്‍. ശസ്ത്രക്രിയക്ക് വിധേയനാക്കിയ അരുണിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മൂപ്പന്‍സ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. നെഞ്ചോളം ചെളിയില്‍ മുങ്ങിക്കിടന്നപ്പോള്‍ അരുണ്‍ ഉയര്‍ത്തി വീശിയ കൈ കണ്ടാണ്
ഉരുൾപൊട്ടലിൽ സർവതും നഷ്‌ടപ്പെട്ട വയനാടിന്‍റെ അതിജീവനത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഗാനം പുറത്തിറങ്ങി. 'ചുരം നടന്ന് വന്നിടാം, കരൾ പകുത്തു തന്നിടാം, ഉള്ളുപൊട്ടിയെങ്കിലും, ഉലകമുണ്ട് കൂട്ടിനായ്' എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം പ്രമുഖ വ്യക്തികളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കി. സംസ്ഥാന സർക്കാരിന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജം
കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ ഒന്‍പതാം ദിവസവും കാണാതായവര്‍ക്ക് വേണ്ടി യുള്ള തിരച്ചില്‍ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളില്‍ വീണ്ടും വിശദമായ പരിശോധന നടത്തും. സണ്‍റൈസ് വാലിയില്‍ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ
കല്‍പ്പറ്റ: ഹണിമൂണ്‍ ട്രിപ്പിന്റെ ഭാഗമായാണ് ഒഡിഷ സ്വദേശിനി പ്രിയദര്‍ശിനി പോള്‍ ഭര്‍ത്താവിനൊപ്പം വയനാട്ടിലെത്തിയത്. എന്നാല്‍ വിധി വയനാട് ദുരന്തത്തിന്റെ രൂപത്തില്‍ തന്റെ ജീവിതം മാറ്റിമറയ്ക്കുമെന്ന് പ്രിയദര്‍ശിനി ഒരിക്കലും കരുതി കാണില്ല. ദുരന്തത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട പ്രിയദര്‍ശിനി കണ്ണീരോടെ ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങും. വിനോദസഞ്ചാരത്തിന് ഭര്‍ത്താക്കന്മാര്‍ക്ക് ഒപ്പമെത്തിയ പ്രിയദര്‍ശിനിയും സുഹൃത്ത്