Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18 നുള്ളിൽ കോടതിയിൽ ഹാജരാക്കണം


ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈം ട്രൈബ്യൂണൽ കോടതി. ഹസീനയെ അറസ്റ്റ് ചെയ്ത് നവംബർ 18ന് കോടതിയിൽ ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് നാടുവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുകയാണ്. ഹസീനയുടെ 15 വര്‍ഷത്തെ ഭരണത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടത്തോടെ തടങ്കലിലടയ്ക്കുകയും നിയമവിരുദ്ധ കൊലപാതകങ്ങളും ഉള്‍പ്പെടെ നടന്നതായിട്ടാണ് എതിരാളികള്‍ ആരോപിക്കുന്നത്.

മനുഷ്യരാശിക്കെതിരായ കൂട്ടക്കൊലകളും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും നടത്തിയതിന് ചുക്കാന്‍ പിടിച്ചത് ഷെയ്ഖ് ഹസീനയാണെന്ന് ബംഗ്ലാദേശ് ഇന്റര്‍നാഷ ണല്‍ ക്രൈം ട്രിബ്യൂണലിന്റെ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്ലാം പറഞ്ഞു. ഹസീനയെ അറസ്റ്റ് ചെയ്യാനുള്ള കോടതി വിധിയെ ശ്രദ്ധേയമായ ദിനം എന്നും അദേഹം വിശേഷിപ്പിച്ചു. ഹസീനയ്ക്ക് പുറമെ ഹസീനയുടെ സഹായിക്കെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു ഒബൈദുൾ ഖദാറിനെതിരെയാണ് നടപടിക്ക് ഉത്തരവ്. ഇരുവർക്കും പുറമെ 44 പേർക്കെതിരെയും വാറണ്ടുണ്ട്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ വ്യക്തമല്ല.


Read Previous

ഹമാസ് മേധാവി യഹ്യ സിന്‍വറിനെ വധിച്ചെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരണം ഉടനെന്ന് ഇസ്രയേല്‍

Read Next

രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കി, ദിവ്യയെ വിളിച്ചുവരുത്തിയത് കലക്ടര്‍, ഇതിന് പിന്നില്‍ ഗൂഢ ലക്ഷ്യം; അന്വേഷിക്കണമെന്ന് സിഐടിയു നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »