ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: വേൾഡ് വാട്ടർ ഫോറത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 2027-ൽ റിയാദിലാണ് വാട്ടർഫോറത്തിന് ആതിഥേയത്വം വഹിക്കുന്നത്. തുർക്കിയിൽ നടന്ന ലോക ജല കൗൺസിലിലാണ് സൗദിയെ ആതിഥേയത്വം വഹിക്കാൻ തെരഞ്ഞെടുത്തത്.

വേൾഡ് വാട്ടർ ഫോറം 2027 ന്റെ പതിനൊന്നാമത് സെഷനാണ് സൗദി ആതിഥേയത്വം വഹിക്കുക. ഫോറത്തിന് ആതിഥേയത്വം വഹിക്കാൻ മത്സരിച്ച ഇറ്റലിയെ പിന്തള്ളി യാണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കാനുള്ള അവസരം സ്വന്തമാക്കിയത്. ജലസ്രോതസ്സുകൾ നിലനിർത്തുന്നതിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും സൗദിയുടെ താൽപ്പര്യത്തിന് ലഭിക്കുന്ന അംഗീകാരമാണിത്.
സൗദിയില്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ ഭൂരിഭാഗവും എത്തുന്നത് കടല്‍വെള്ളം ശുദ്ധീകരിച്ചതാണ്. ഇതര മേഖലകളിലെ ജലസാന്നിധ്യം താരതമ്യേന കുറവാണ്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിലാണ് സൗദി അറേബ്യ. ജല ഉപഭോഗം കുറക്കാനുള്ള വഴികളും കൂടുതല്‍ ജല സാന്നിധ്യ മേഖലകള്‍ കണ്ടെത്തലും ഫോറത്തിന്റെ ലക്ഷ്യമാണ്. ജല ഉപഭോഗം കുറക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങളടക്കം പരിചയപ്പെടുത്തുന്ന എക്സിബിഷനും റിയാദില്‍ നടക്കും
