Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു സുഹൃത്തിനപ്പുറമായിരുന്നു, വിശ്വസിക്കാനാകുന്നില്ല’; സി ജെ റോയ്‌യെക്കുറിച്ച് മോഹൻലാൽ


റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയുമാണ് കോൺഫിഡന്റ് ​ഗ്രൂപ്പും സി ജെ റോയ്‌യും മലയാളികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ സി ജെ റോയ് ജീവനൊടുക്കിയത്. സി ജെ റോയ്‌യുടെ പെട്ടെന്നുള്ള മരണം മലയാള സിനിമാ ലോകത്തെയും ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബം​ഗളൂരുവിലെ അശോക് ന​ഗറിലുള്ള കോൺഫിഡന്റ് ​ഗ്രൂപ്പ് കമ്പനി ആസ്ഥാനത്ത് വച്ചായിരുന്നു അദ്ദേഹം സ്വയം വെടിയുതിർത്തത്. നടൻ മോഹൻലാലുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു റോയ്. തന്റെ സുഹൃത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ.

ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം. റോയ്‌യുടെ വിയോഗം വിശ്വസിക്കാനാവാത്തതും അങ്ങേയറ്റം വേദനാജനകവുമാണെന്നും മോഹൻലാൽ കുറിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

എന്റെ പ്രിയ സുഹൃത്ത് സി ജെ റോയ്‌യുടെ വിയോഗം വിശ്വസിക്കാനാവാത്തതും അങ്ങേയറ്റം വേദനാജനകവുമാണ്. ഈ വലിയ ദുഃഖത്തിൽ എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പ മാണ്. അദ്ദേഹം എനിക്ക് ഒരു സുഹൃത്തിനപ്പുറമായിരുന്നു. സ്നേഹത്തോടും ഊഷ്മളതയോടും കൂടി അദ്ദേഹം എന്നും ഓർമിക്കപ്പെടും,” മോഹൻലാൽ കുറിച്ചു.

മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവ എന്ന ചിത്ര ത്തിലൂടെയാണ് കോൺഫിഡന്റ് ​ഗ്രൂപ്പ് സിനിമാ നിർമാണ രം​ഗത്തേക്ക് കടക്കുന്നത്. ഭാവന നായിക യായെത്തുന്ന അനോമിയാണ് സി ജെ റോയ് നിർമിച്ച അവസാന ചിത്രം. ഫെബ്രുവരി ആറിനാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.


Read Previous

രാഹുല്‍ എന്റെ നേതാവ്, ഞാനെവിടെയും പോകുന്നില്ല’; പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളെന്ന് തരൂര്‍

Read Next

കേന്ദ്ര ഏജന്‍സികളെക്കുറിച്ച് മുന്‍പും പരാതി, സിജെ റോയിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം: എംവി ഗോവിന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »