ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഇടുക്കി: നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഭാരതാംബ വിവാദം സിപിഎമ്മിൻ്റെ തട്ടിപ്പെന്ന് പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ. ഗവർണർമാർക്ക് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഇല്ലാത്ത പ്രാധാ ന്യം കേരളത്തില്‍ കൊടുക്കേണ്ട ആവശ്യകത എന്തെന്നുള്ള ചോദ്യവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ആർഎസ്എസ് ഗവർണർമാർക്ക് ചായ സൽക്കാരം നടത്തുന്ന മുഖ്യമന്ത്രിക്ക് അദ്ദേഹം ആർഎസ്എസ് കാരനാണെന്ന് അറിയില്ലേ? ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നത് സ്വാഭാവികം എന്നാല്‍ അതേ ഗവര്‍ണറെ കേരളസര്‍ക്കാര്‍ ഇത്ര പ്രാധാന്യത്തില്‍ കാണുന്നതിലുള്ള ആശങ്കയും രാഹുല്‍ പ്രകടിപ്പിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തിയത്.
കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കേരളത്തിൻ്റെ മതേതര പാരമ്പര്യത്തെ ഹോമിക്കുന്നുവെന്നും മുഖ്യമന്ത്രിക്ക് വ്യക്തിപരമായ ഒരു കേസില്‍ നിന്ന് കുടുംബത്തെ സംരക്ഷിക്കാനായി കേരളത്തിൻ്റെ മതേതര പാരമ്പര്യം ഗവര്‍ണര്‍ക്ക് മുന്നില്‍ ഹോമിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. കേരളത്തിൻ്റെ മതേതര പാരമ്പര്യത്തെ മുഖ്യമന്ത്രി നിരന്തരമായി ആര്‍എസ്എസുകാരുടെ കാല്ചുവട്ടില് വെള്ളി ത്താലത്തില്‍ കൊണ്ട് വയ്ക്കുകയാണ്. അതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും രാഹുല്‍ പറഞ്ഞു.
ആര്‍എസ്എസുകാരനായ ഒരു ഗവര്‍ണറില്‍ നിന്ന് താന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. മുഖ്യമന്ത്രി ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനായാണ് ഇത്തരം സല്‍ക്കാരങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നത്. ഇപ്പോള്‍ ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനുള്ള കാര്യങ്ങളാണ് മുഖ്യമന്തി ചെയ്തുകൊണ്ടിരിക്കുന്നത്. സല്‍ക്കാരങ്ങള്‍ നടത്തിയും നിലപാടുകളില്‍ വിട്ട് വീഴ്ച നടത്തിയുമാണ് മുഖ്യമന്തി ഗവര്‍ണറെ പ്രീതിപ്പെടുത്തുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.
ഇത്തരം നിലപാടുകള്‍ കേരളത്തിൻ്റെ മുഖ്യമന്ത്രി തിരുത്തിയെ മതിയാവൂ. അല്ലെങ്കില്‍ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം കേരളത്തിലെ ജനം തിരുത്തിക്കുറിക്കും. ഭാരതാംബ പ്രശ്നത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ പ്രതിഷേധവും നിലപാടും ഉണ്ടെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എസ്എസുകാര നായ ഗവര്‍ണര്‍ക്ക് കേരളത്തില്‍ ആവശ്യത്തിലധികം അധികാരം കൊടുക്കേണ്ട. ആര്‍എസ്എസുകാര നായ ഒരു ഗവര്‍ണര്‍ കേരളത്തിലേക്ക് വരുമ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്തോടുള്ള ബഹുമാനം മതിയെന്നും ഗവര്‍ണറായ വ്യക്തിയോടുള്ള വ്യക്തിപരമായ സൗഹ്യദത്തോട് തങ്ങള്‍ക്ക് എതിര്‍പ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഗവര്‍ണറോടുള്ള വ്യക്തിപരമായ ചങ്ങാത്തത്തിനോടും സൗഹ്യദത്തിനോടും ഞങ്ങള്‍ക്ക് എതിര്‍പ്പാണ്. അതുപോലെ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്കി അതിനെ ദുരുപയോഗം ചെയ്യരുത്” രാഹുല്‍ പറഞ്ഞു. ഗവര്‍ണര്‍ നടപ്പിലാക്കുന്നത് ആര്‍എസ്എസിൻ്റെ രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാണിക്കുന്നതിന് പകരം പൊതുപരിപാടികളിലേക്ക് ഗവര്‍ണറെ കൊണ്ടു വരുന്ന തട്ടിപ്പ് സര്‍ക്കാര്‍ നിര്‍ത്തണമെന്നും രാഹുല്‍ വ്യക്തമാക്കി. ഗാന്ധിയെ കൊന്നവർ കൊണ്ടുവരുന്ന ബിംബങ്ങൾ ഒന്നും ഭാരതത്തിൻ്റേതല്ല, അതിനെ ജനങ്ങൾ കൂട്ടായി തള്ളിക്കളയും. കേരളത്തിൻ്റെ മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ ബോധ്യ മുണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവ നേതാക്കൾക്ക് പക്വത വേണമെന്ന ചെന്നിത്തലയുടെ പരാമർശത്തെ രാഹുല്‍ പിന്തുണച്ചു. സൂക്ഷ് മതയോടെ കാര്യങ്ങള്‍ നോക്കികാണണം എന്ന മുതിര്‍ന്ന നേതാവിൻ്റെ പരമാര്‍ശത്തെ ബഹുമാനിക്കുന്നു. ചെന്നിലയുടെ പരമാര്‍ശം യുവ നേതാക്കളുടെ നന്മയ്ക്ക് വേണ്ടിയാണ് പറയുന്നത്. അതില്‍ തെറ്റ് ഉള്ളതായി താന്‍ കാണുന്നില്ല. മുതിർന്നവർ തെറ്റ് ചൂണ്ടിക്കാണിച്ചാൽ ഉൾക്കൊള്ളേണ്ട ചുമതലയും തങ്ങൾക്കുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
