Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രക്തസമ്മർദ്ദം നിസാരക്കാരനല്ല; പക്ഷാഘാതത്തിന് വരെ കാരണമാകാം


ഉയർന്ന രക്തസമ്മർദ്ദം പക്ഷാഘാതത്തിന് കാരണമാകും എന്ന് പുതിയ പഠനം. ബ്ലാക്ക്, ഹിസ്‌പാനിക് വിഭാഗത്തില്‍പ്പെട്ട ആളുകളിലാണ് പക്ഷാഘാതം വരാനുളള സാധ്യത കൂടുതല്‍. രോഗം നേരത്തെ തിരിച്ചറിയേണ്ടതും ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്

ഉയർന്ന സിസ്റ്റോളിക് രക്തസമ്മർദ്ദം പക്ഷാഘാതം ഉണ്ടാകാനുളള സാധ്യത വര്‍ധിപ്പി ക്കുന്നതായി പുതിയ പഠനം. സിസ്റ്റോളിക് രക്തസമ്മർദ്ദമുളള 40,000 ആളുകളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗൺ മെഡിക്കൽ സ്‌കൂളിലെ ഇൻ്റേണൽ മെഡിസിൻ ആൻഡ് ന്യൂറോളജി പ്രൊഫസർ ഡെബോറ എയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ശരാശരിയേക്കാൾ കൂടുതല്‍ സിസ്റ്റോളിക് രക്തസമ്മർദ്ദമുളള ആളുകളില്‍ സാധാരണ സ്ട്രോക്കും ഇസ്കെമിക് സ്ട്രോക്കും (തലച്ചോറിലേക്കുള്ള രക്തസ്രാവം തടസപ്പെ ടുത്തുന്നത്) വരാനുളള സാധ്യത 20 ശതമാനം കൂടുതലാണ്. ഇൻട്രാസെറിബ്രൽ ഹെമറേജ് (തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുന്നത്) വരാന്‍ 31 ശതമാനം കൂടുതല്‍ സാധ്യതയുമുണ്ട്.

ബ്ലാക്ക് വിഭാഗത്തില്‍പ്പെട്ട രോഗികൾക്ക് ഇസ്കെമിക് സ്ട്രോക്ക് വരാനുളള സാധ്യത 20 ശതമാനം കൂടുതലും ഇൻട്രാസെറിബ്രൽ ഹെമറേജിനുള്ള സാധ്യത 67 ശതമാനം കൂടുത ലുമാണ്. വൈറ്റ് വിഭാഗത്തില്‍പ്പെട്ട രോഗികളെ അപേക്ഷിച്ച് ഹിസ്‌പാനിക് രോഗിക ൾക്ക് സബ്അരക്നോയിഡ് ഹെമറേജ് (തലച്ചോറിനും ടിഷ്യൂകൾക്കും ഇടയിലുണ്ടാ കുന്ന രക്തസ്രാവം) വരാനുളള സാധ്യത 281% കൂടുതലാണ്. എന്നാല്‍ ഇവരില്‍ മറ്റേതെ ങ്കിലും തരത്തിലുള്ള സ്ട്രോക്ക് വരാനുളള സാധ്യത വളരെ കുറവാണ്. രക്തസമ്മ ര്‍ദ്ദവും സ്ട്രോക്കും ഉണ്ടാകുന്നതില്‍ വംശത്തിന് വലിയ പങ്കുണ്ടെന്ന് കണ്ടെത്തി യിട്ടുണ്ട്.

സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്‌ക്കുന്നതുവഴി പക്ഷാഘാതവും മറ്റ് ഹൃദയ സംബന്ധ മായ അസുഖങ്ങളും തടയാന്‍ കഴിയും. അതുകൊണ്ട് തന്നെ രക്തസമ്മർദ്ദം നേരത്തെ തിരിച്ചറിയേണ്ടതും ചികിത്സ നടത്തേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ചും അനിയ ന്ത്രിത രക്തസമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുളള ബ്ലാക്ക്, ഹിസ്‌പാനിക് വിഭാഗത്തില്‍ പ്പെട്ട രോഗികള്‍ എന്നാണ് പ്രൊഫസർ ഡെബോറ എ അഭിപ്രായപ്പെടുന്നത്.

സിസ്റ്റോളിക് രക്തസമ്മർദ്ദത്തെ കുറിച്ചുളള അറിവില്ലായ്‌മയും പരിശോധന നടത്തു ന്നതിനുളള ചിലവുമാണ് പ്രതിരോധ നടപടികളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കു ന്നത്. രക്തസമ്മർദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ചികിത്സിക്കേണ്ടതിന്‍റെ ആവശ്യകതയും ആളുകളെ പറഞ്ഞ് മനസിലാക്കേണ്ടതുണ്ട്. അതുവഴി മാത്രമെ പക്ഷാഘാതം കുറയ്‌ക്കാനാകൂ.


Read Previous

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ; ഷൂട്ടിങിൽ ചരിത്രം കുറിച്ച് സ്വപ്നിൽ കുശാലെക്ക് വെങ്കലം

Read Next

കുട്ടികൾക്കായി ഏതുതരം പുസ്‌തകമാണ് നിങ്ങൾ വാങ്ങുന്നത്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »