Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബജറ്റ് നിരാശജനകവും കേരള വിരുദ്ധവും’: വിമർശിച്ച് മന്ത്രി കെ എൻ ബാലഗോപാൽ


തിരുവനന്തപുരം : ബജറ്റ് നിരാശജനകവും കേരള വിരുദ്ധവുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ബജറ്റ് പുരോഗമിക്കവെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി. പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റായിരുന്നുവെന്നും മുന്നണി എന്ന നിലയിൽ മോദി സർക്കാരിന്‍റെ രാഷ്ട്രീയ നേട്ടത്തിനായുള്ള ബജറ്റാ ണെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു.

എൻഡിഎ സഖ്യത്തിന്‍റെ ജീവൻ രക്ഷിക്കാനുള്ള ബജറ്റാണിതെന്നും മന്ത്രി ആരോപിച്ചു. ഫെഡറലിസമെന്ന് പറയാൻ മോദി സർക്കാരിന് യാതൊരു അർഹതയുമില്ലെന്ന് ബജറ്റ് വ്യക്തമാക്കുന്നു. മുന്നണിയിലെ മറ്റ് പാർട്ടികൾക്ക് വേണ്ടി മാത്രമുള്ള ബജറ്റിൽ ഭക്ഷ്യ സബ്‌സിഡിയുടെ ഭാഗത്ത് 2,05,000 കോടിയുടെ കുറവുണ്ടായി. അതുപോലെ 2,51,000 കോടിയുടെ വളത്തിന്‍റെ സബ്‌സിഡി 1,66,000 കോടിയായി വെട്ടിക്കുറച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അങ്കണവാടികൾക്ക് നൽകിയ തുകയിലും കുറവുണ്ടായി. ദാരിദ്ര്യ നിർമാർജനത്തിനു ള്ള തുകയും ബജറ്റിൽ വെട്ടിക്കുറച്ചു. കേന്ദ്ര സർക്കാരിൽ നിരവധി ഒഴിവുകൾ നില നിൽക്കുമ്പോഴും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ ബജറ്റിൽ സംവിധാനമില്ല. ബിഹാ റിനും ആന്ധ്രയ്ക്കുമൊപ്പം കേരളവും പ്രത്യേക പാക്കേജ് ചോദിച്ചിരുന്നു. എന്നാൽ വിഴിഞ്ഞത്തിന് യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

ബിജെപി അക്കൗണ്ട് തുറന്നപ്പോൾ കേരളം അക്കൗണ്ട് പൂട്ടിയെന്നും മന്ത്രി പരിഹസിച്ചു. ഇൻകം ടാക്‌സിന്‍റെ കാര്യത്തിലും വലിയ വ്യത്യാസം വരുന്നില്ല. ചരിത്രത്തിൽ ആദ്യ മായി വ്യക്തിഗത നികുതിയേക്കാൾ കോർപ്പറേറ്റ് നികുതി കുറച്ചു. മോദി സർക്കാരിന്‍റെ ആരോഗ്യവും ആയുസും നീട്ടി കിട്ടാനുള്ള സംസ്ഥാനത്തിന്‍റെ താത്പര്യത്തിന് അങ്ങേ യറ്റം എതിരായ ബജറ്റാണിതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ മൊത്തം റവന്യു വരുമാനത്തിന്‍റെ 21 ശതമാനമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. കേന്ദ്ര സർക്കാർ ഈ നിലപാട് തിരുത്തണം. രാജ്യത്തെ 65 ശതമാനം വിഭവ ങ്ങളും കേന്ദ്ര സർക്കാരിന്‍റെ അധീനതയിലാണ്. ആകെയുള്ള ബജറ്റിന്‍റെ 25 ശതമാനം പലിശ കൊടുക്കാനാണ്. അത്രയധികം കടമെടുത്തിട്ടുണ്ടെന്നും ധനമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.


Read Previous

ബജറ്റില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി: സെന്‍സെക്‌സും നിഫ്‌റ്റിയും കൂപ്പുകുത്തി

Read Next

പതിവ് പോലെ പ്രവാസികളെ വീണ്ടും തഴഞ്ഞു; മോദി സർക്കാരിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള ബജറ്റ്; ഒഐസിസി റിയാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »