Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റോഡുകളിലെ ശവശരീരങ്ങള്‍ നീക്കം ചെയ്യാന്‍ ബുള്‍ഡോസറുകള്‍, മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞ് ആശുപത്രികള്‍; ഇറാനിലേത് പുറത്ത് വരുന്നതിനേക്കാള്‍ ഭീകര സാഹചര്യം


ടെഹ്റാന്‍: ഇറാനിലേത് പുറത്ത് വരുന്നതിനേക്കാള്‍ ഭീകര സാഹചര്യമെന്ന് റിപ്പോര്‍ട്ടുകള്‍. ടെഹ്റാ നിലെ ആശുപത്രികള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല റോഡുകളില്‍ ചിതറിക്കിടക്കുന്ന ശവശരീരങ്ങള്‍ നീക്കം ചെയ്യാന്‍ ഭരണകൂടം ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നതായും സൂചനയുണ്ട്.

ഇറാനിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് അവിടെയുള്ള ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളെന്ന് ഇന്ത്യയില്‍ താമസിക്കുന്ന ഇറാന്‍ വംശജര്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ കുടുംബങ്ങള്‍ വന്‍തുക നല്‍കേണ്ടി വരുന്നതായും അവര്‍ സൂചിപ്പിച്ചു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളാണ് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് സ്വീകരി ക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ പുലര്‍ച്ചെ വരെ നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം സാഹചര്യങ്ങള്‍ ഗുരുതരമാകുന്നത് കണക്കിലെടുത്ത് ഇറാനിലുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാനില്‍ നിലവില്‍ 3000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്. ഇതില്‍ 2300 പേരും കാശ്മീരില്‍ നിന്നുള്ളവരാണ്. ലഭ്യമായ വിമാനങ്ങളില്‍ എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാനാണ് എംബസി നിര്‍ദേശം.


Read Previous

ചര്‍ച്ചകള്‍ക്കൊടുവില്‍ ട്രംപ് അയഞ്ഞു; ഇറാനില്‍ അമേരിക്കയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന

Read Next

രാഹുലിന് തിരിച്ചടി, ജയിലില്‍ തുടരും; ജാമ്യഹര്‍ജി തളളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »