ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഷിംല : ഹിമാചലില്‍ വൻ നാശം വിതച്ച് മേഘവിസ്‌ഫോടനം. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ ആണ് രാത്രിയിൽ മേഘവിസ്‌ഫോടനം ഉണ്ടായത്. ധരംപൂർ പട്ടണത്തിലെ ബസ് സ്റ്റാൻഡും മാർക്കറ്റും വെള്ളത്തിനടിയിലായി. ബസ് സ്റ്റാൻഡില്‍ പാർക്ക് ചെയ്‌തിരുന്ന ഹിമാചല്‍ സർക്കാരിന്‍റെ സ്റ്റേറ്റ് ബസുകള്‍ (HRTC) പലതും ഒലിച്ചുപോയി. നിരവധി കാറുകളും ഒലിച്ചുപോയിട്ടുണ്ട്. വീടുകളും കടകളും മണ്ണിനടിയിലായതായും വിവരമുണ്ട്. മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മാണ്ഡി ജില്ലയിലെ ധരംപൂരിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്‌ടങ്ങളുണ്ടായത്. പലപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഒരാളെ കാണാതായതായി അധികൃതർ അറിയിച്ചു.
ബിയസ് നദിയുടെ പോഷക നദിയായ സോനില്‍ ജലനിരപ്പ് ഉയർന്നു. ഇതോടെ ഭയാനകമായ സാഹചര്യ മാണ് ഉണ്ടായത്. 2015ലെ വെള്ളപ്പൊക്കത്തെ അപേക്ഷിച്ച് ഇപ്പോഴുണ്ടായ വെള്ളപ്പൊക്കം കൂടുതല്‍ ഭയാനകവും നാശം വിതക്കുന്നതുമാണെന്ന് നാട്ടുകാർ പറഞ്ഞു. ഏറ്റവും കൂടുതൽ നാശനഷ്‌ടം ഉണ്ടായ ജില്ലയായ മാണ്ഡിയുടെ മിക്ക ഭാഗങ്ങളിലും രാത്രി 11 മണിയോടെ തന്നെ കനത്ത മഴ ആരംഭിച്ചിരുന്നു. പുലർച്ചെ ഒരുമണിയോടെ മഴ വീണ്ടും ശക്തിപ്രാപിച്ചു. ഇതോടെ ഭയന്ന ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു.
നിരവധി പേർ വീടുകളുടെ മേല്‍ക്കൂരയിലാണ് രാത്രി കഴിച്ചുകൂട്ടിയത്. പ്രദേശത്തെ ഒരു ഹോസ്റ്റലില്‍ നിന്ന് 150ഓളം കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അതേ സമയം ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഒരാളെ കാണാതായതായി റിപ്പോർട്ടുണ്ട്. നിലവില്‍ നദിയിലെ ജലനിരപ്പ് അപകടനിലയില്‍ അല്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
നാട്ടുകാരടക്കം ചേർന്നുകൊണ്ട് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തിവരികയാണ്. എന്നാല്‍ വെള്ളക്കെട്ടും വെള്ളപ്പൊക്കവും രക്ഷാപ്രവർത്തനങ്ങള്‍ക്ക് തടസം സൃഷ്‌ടിക്കുന്നുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തദ്ദേശ ഭരണകൂടം യന്ത്രസാമഗ്രികള്‍ സജ്ജമാക്കിയിട്ടുണ്ട്.
ധരംപൂരിന് പുറമെ, മാണ്ഡി ജില്ലയിലെ സർക്കാഘട്ട് മേഖലയിലും കനത്ത മഴ പെയ്‌തു. ‘ഇന്നലെ രാത്രി മുതൽ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പെയ്യുന്ന കനത്ത മഴ ആശങ്കാജനകമാണ്. മാണ്ഡി ജില്ലയി ലെ ധരംപൂർ, സർക്കാഘട്ട് പ്രദേശങ്ങളിൽ നിന്ന് കനത്ത നാശനഷ്‌ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നുണ്ട്, കൂടാതെ ചിലരെ കാണാതായതായും റിപ്പോർട്ടുണ്ട്’ -മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജയറാം താക്കൂർ പറഞ്ഞു.
‘ഈ കാലാവസ്ഥയിൽ സംസ്ഥാനത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, തങ്ങളുടെയും കുടുംബ ങ്ങളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും, ഭരണകൂടം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ഞാൻ അഭ്യർഥിക്കുന്നു’ -താക്കൂർ കൂട്ടിച്ചേർത്തു. സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും മഴയെത്തുടർന്ന് പലയിടങ്ങളിലും മണ്ണിടിഞ്ഞ് ജനജീവിതം തടസപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം, നിരവധി പേരെ കാണാനില്ല
മേഘവിസ്‌ഫോടനവും കനത്തമഴയും ഉത്തരാഖണ്ഡിലും ദുരിതം വിതച്ചു. നിരവധി പേരെ കാണാ തായതായി റിപ്പോർട്ടുണ്ട്. അതിശക്തമായ മഴയെ തുടർന്ന് വീടുകള്‍ തകർന്നിട്ടുണ്ട്. പല പാലങ്ങളും ഒലിച്ചു പോയി. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നേതൃത്തത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
ഇന്നലെ രാത്രി മേഘവിസ്‌ഫോടനവും കനത്ത മഴയും ഉണ്ടായതായും സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. ‘ഏകദേശം 25-30 സ്ഥലങ്ങളിൽ റോഡുകൾ പൂർണമായും ഒലിച്ചുപോയി. വീടുകൾക്ക് വലിയ നാശനഷ്‌ടമുണ്ടായി. സർക്കാർ സ്വത്തുക്കൾ തകർന്നു, ജനങ്ങളുടെ ജീവിതം താറുമാറായി. ഇത് സാധാരണ നിലയിലാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. നിരവധി ബന്ധിപ്പിക്കുന്ന റൂട്ടുകൾ വിച്ഛേദിക്കപ്പെട്ടു. നദികളുടെ ജലനിരപ്പും വളരെയധികം വർധിച്ചു,’ -ധാമി പറഞ്ഞു.
