Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉപതിരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടും രമ്യാ ഹരിദാസ് ചേലക്കരയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളായേക്കും


തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഷാഫി പറമ്പിലും സിപിഎമ്മിലെ കെ.രാധാ കൃഷ്ണനും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ആരെന്നത് സംബന്ധിച്ച് യുഡിഎഫില്‍ ഏകദേശ ധാരണയായി.

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചേക്കും. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എം.പി രമ്യാ ഹരിദാസിനാണ് മുന്നണിയുടെ പ്രഥമ പരിഗണന. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിങ് എംപിയായിരുന്ന രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് സിപിഎമ്മിന്റെ മുന്‍ മന്ത്രി കൂടിയായ കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും രമ്യാ ഹരിദാസ് പിടിച്ച വോട്ടുകള്‍ കണക്കിലെടുത്താണ് രമ്യയെ തന്നെ വീണ്ടും കളത്തിലിറക്കുന്നതിനെക്കുറിച്ച് യു.ഡി.എഫ് ചിന്തിക്കുന്നത്. 35,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണന്‍ ചേലക്കരയില്‍ നിന്നും വിജയിച്ചത്.

എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 8,798 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നും മത്സരിച്ച സി.സി ശ്രീകുമാറിന്റെ പേരും യുഡിഎഫ് പരിഗണിക്കുന്നുണ്ട്.


Read Previous

മുരിങ്ങക്കായ 200 രൂപ, തക്കാളി നൂറ്, ഇഞ്ചി 220, ചാള 300…; സംസ്ഥാനത്ത് പച്ചക്കറിക്കും മീനിനും തീവില

Read Next

സുഹൃത്ത്, സഹയാത്രികൻ, വഴികാട്ടി, നേതാവ്..’; രാഹുലിന് ഹൃദയംഗമായ പിറന്നാൾ ആശംസയുമായി പ്രിയങ്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »