ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വിവാഹദിവസം ജീവനൊടുക്കാന്‍ കൊണ്ടോട്ടിയിലെ ജിബിനെ പ്രേരിപ്പിച്ചതെന്ത്? ഇന്ന്രലെ രാവിലെയാണ് ജിബിനെ മരിച്ചനിലയില്‍ കണ്ടത്. രാവിലെ തുടരെത്തുടരെ വന്ന ഫോണ്‍ കോളുകള്‍ ജിബിനെ അസ്വസ്ഥതപ്പെടുത്തിയതായാണ് പോലീസ് പറയുന്നത്.
ദുബായിലെ ജോലിസ്ഥലത്തുനിന്നും ജിബിന്‍ ഫോൺ വന്നിട്ടുണ്ട്. മരണത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഫോൺ കോളുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്നും കാര്യങ്ങള്‍ വ്യക്തമാകും എന്ന നിഗമനത്തിലാണ് പോലീസ്.
മഞ്ചേരി സ്വദേശിനിയായ യുവതിയുമായുള്ള വിവാഹമാണ് ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്നത്. വിവാഹത്തിന് തൊട്ടുമുന്‍പാണ് ജിബിന്‍ വീട്ടിലെത്തിയത്. ഒരുക്കങ്ങള്‍ക്ക് എല്ലാം പങ്കാളിയുമായിരുന്നു. വിവാഹദിവസം എന്തോ സമ്മര്‍ദം വന്നു. അത് എന്താണ് എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
മരിക്കണം എന്ന് തീരുമാനിച്ചായിരുന്നു ജിബിന്റെ നീക്കങ്ങള്‍. കൈ ഞ്ഞരമ്പ് മുറിച്ചാണ് തൂങ്ങിയത്. ഏറെ നേരമായിട്ടും കുളിച്ച് വരാത്തതിനാല്‍ ബാത്ത്റൂമില്‍ പരിശോധിച്ചപ്പോഴാണ് തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
