ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഭുവനേശ്വര്‍: നവീന്‍ പട്നായിക്കിന്റെ പിന്നില്‍നിന്ന് ഒരു തമിഴന് ഒഡിഷയെ ഭരിക്കുന്നത് അംഗീകരിക്കാന്‍ കഴിയുമോയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു തമിഴന് മുഖ്യമന്ത്രി ആവുന്നത് അംഗീകരിക്കാന്‍ കഴിയുമോയെന്നു ചോദിച്ച അദ്ദേഹം, അതിന് കഴിയില്ലെങ്കില്‍ ബി.ജെ.പിക്ക് വോട്ടുചെയ്ത് അധികാരത്തിലെത്തിക്കണമെന്നും പറഞ്ഞു. ഒഡിഷയിലെ പുരിയില്‍ ബി.ജെ.പി. പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.ഡി. നേതാവും നവീന്‍ പട്നായിക്കിന്റെ വിശ്വസ്തനുമായ വി.കെ. പാണ്ഡ്യനെ ലക്ഷ്യമിട്ടായിരുന്നു അമിത് ഷായുടെ വിമര്‍ശനം.
‘ഒഡിഷയുടെ അഭിമാനം, ഭാഷ, സംസ്കാരം, കല എന്നിവ ബഹുമാനിക്കപ്പെടണോ? നവീന്‍ ബാബുവിന്റെ പിന്നില്‍നിന്ന് ഒരു തമിഴ് ബാബു ഒഡിഷ ഭരിക്കുന്നത് അംഗീകരിക്കാന്‍ കഴിയുമോ? ഒരു തമിഴന് മുഖ്യമന്ത്രിയാവുന്നത് അംഗീകരിക്കാന്‍ കഴിയുമോ? അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ബി.ജെ.പിക്ക് വോട്ടുചെയ്യാനുള്ള അവസരമുണ്ട്. ഞങ്ങള്‍ക്ക് 75 സീറ്റില്‍ കൂടുതല്‍ തന്നാല്‍, നിങ്ങള്‍ക്ക് ഒഡിയ സംസാരിക്കുന്ന ഒരു മുഖ്യമന്ത്രിയെ തരാം’, അമിത് ഷാ പറഞ്ഞു.
ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന്റെ താക്കോല്‍ കാണാനില്ല. അതിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് പുറത്തുവിടേണ്ടേ? ക്ഷേത്രത്തിന്റെ നാലുവാതിലുകളും അടച്ചിട്ടിരിക്കുകയാണ്. അത് തുറക്കേണ്ടേ? ജഗന്നാഥക്ഷേത്രത്തിന്റെ രത്നഭണ്ഡാരത്തിന്റെ താക്കോല്‍ എവിടെയാണുള്ളത്, നവീന്‍ ബാബു? ആരാണ് കൃത്രിമ താക്കോല്‍ നിര്‍മിച്ച് അന്വേഷണറിപ്പോര്‍ട്ട് തടഞ്ഞത്? ഒഡിഷയില്‍ അധികാരത്തിലെത്തിയാല്‍ നൂറുദിവസത്തിനുള്ളില്‍ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവിടുകയും കുറ്റവാളികളെ ജയിലിലടയ്ക്കുകയുംചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.
ഭദ്രകിലേയും ജാജ്പുരിലേയും റാലികളിലും അമിത് ഷാ ബി.ജെ.ഡിക്കെതിരെ ആഞ്ഞടിച്ചു. ജൂണ്‍ നാലിന് നവീന്‍ പട്നായിക് മുഖ്യമന്ത്രിയാവില്ലെന്ന് പറഞ്ഞ അദ്ദേഹം, അന്നുമുതല്‍ പട്നായിക് മുന്‍മുഖ്യമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുമെന്നും പറഞ്ഞു. 21-ല്‍ 17 ലോക്സഭാ സീറ്റുകളില്‍ ബി.ജെ.പി. ജയിക്കും. 75-ലേറെ നിയമസഭാ സീറ്റുകളും നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭദ്രകിലും വി.കെ. പാണ്ഡ്യനെ പരോക്ഷമായി അമിത് ഷാ വിമര്‍ശിച്ചു. താമരചിഹ്നത്തില്‍ വോട്ടുചെയ്താല്‍ സംസ്ഥാനം ഭരിക്കാന്‍ ഒരു ഓഫീസര്‍ക്ക് പകരം ജനസേവനകനെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ തൊഴില്‍തേടി യുവാക്കള്‍ക്ക് പുറത്തുപോകേണ്ടിവരില്ല. വ്യവസായങ്ങള്‍ കൊണ്ടുവരുമെന്നും അമിത് ഷാ വാഗ്ദാനംചെയ്തു.
