Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെറ്റിനെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ജോലി നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും; നായയെ നടത്താന്‍ കൊണ്ടുപോകാന്‍ കഴിയുമോ? സമ്പാദിക്കാം 80,000 രൂപ വരെ


നായയെ സ്വന്തം മക്കളെ പോലെ കണ്ട് സ്നേഹിക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവയെ പരിപാലിക്കുന്നതിനായും അവര്‍ തുക ചിലവഴിക്കാറുണ്ട്. നിങ്ങളൊരു മൃഗസ്നേഹിയാണ് നിങ്ങള്‍ക്ക് നായയെ നടത്താന്‍ കൊണ്ടുപോകാനാകുമെങ്കില്‍ 8000 രൂപ മുതല്‍ 80000 രൂപവരെ തരാനായി ആളുകള്‍ തയ്യാറാണ്. വിദേശ രാജ്യത്ത് വീട്ടുമൃഗങ്ങളെ വളര്‍ത്താനും പരിപാലിക്കാനും ആളുകളെ ഏര്‍പാടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഡോഗ് വാക്കര്‍മാര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലും ആവശ്യക്കാര്‍ ഏറുകയാണ്.

ചിലപ്പോള്‍ തിരക്കേറിയ തങ്ങളുടെ ജീവിതത്തില്‍ വളര്‍ത്തു മൃഗങ്ങളെ നോക്കാനും പരിപാലിക്കാനും സമയം ലഭിച്ചെന്ന് വരില്ല. അത്തരം സാഹചര്യത്തില്‍ തന്റെ വളര്‍ത്തുമൃഗത്തിനെ സ്നേഹിക്കാനും പരിപാലിക്കാനും ആവശ്യമുള്ള വ്യായാമം നല്‍കുന്നതിനും ആളുകളെ ആവശ്യമാണ്. കോവിഡിന് ശേഷമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഡോക്ക് വാക്കര്‍മാര്‍ക്ക് പ്രാധാന്യം ഏറിയത്.

നായ്ക്കളെ അവരുടെ ഉടമകള്‍ക്ക് വേണ്ടി ദിവസവും നടത്തത്തിന് കൊണ്ടുപോകുന്ന ആളെയാണ് ഡോക്ക് വാക്കര്‍ എന്ന് വിളിക്കുന്നത്. അവരുടെ ആരോഗ്യം നിലനിര്‍ ത്താന്‍ നടത്തം സഹായിക്കുന്നു. കേരളത്തിൽ കൊച്ചിയിൽ ഉൾപ്പടെ നിരവധി ഡോഗ്‌വാക്കേഴ്സിനെ കാണാനാകും. ഒരു നടത്തത്തിന് 500 രൂപയിൽ തുടങ്ങി ഒരു മാസം 80,000 രൂപ വരെ വാങ്ങുന്നവരുണ്ട്.

സംഘടനകള്‍ക്ക് കീഴിലും സ്വതന്ത്രമായും ഡോഗ് വാക്കേഴ്സായി തുടരുന്ന നിരവധി പേര്‍ ഇന്ത്യയിലുമുണ്ട്. പെറ്റിനെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ജോലി നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും.


Read Previous

ഡിജിറ്റല്‍ യുഗത്തില്‍ കയ്യെഴുത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? ലോകത്തെ ഏറ്റവും മനോഹരമായ ഹാന്‍ഡ്‌റൈറ്റിംഗുള്ള പെണ്‍കുട്ടി…!

Read Next

16,780-ലധികം എപ്പിസോഡുകള്‍, തുടങ്ങിയിട്ട് 57വര്‍ഷം, ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ടിവി ഷോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »