ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ നിരാകരിച്ചുകൊണ്ട് ജാതിമേന്മയി ലും കുലമഹിമയിലും അധിഷ്ഠിതമായ പൊതുബോധം ശക്തിപ്പെടുകയാണെന്ന് ചില്ല യുടെ പ്രതിമാസ വായനചർച്ചാവേദി അഭിപ്രായപ്പെട്ടു. ജാതി, കുലം, പൊതുബോധം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ മലയാളിയുടെ ജനപ്രിയ മേഖലകളിൽ വരെ ഈ പൊതുബോധം ആധിപത്യം പുലർത്തുന്നതായി ചൂണ്ടിക്കാട്ടി.

സുരേഷ് ഗോപി അടക്കമുള്ളവർ ഒട്ടും ചരിത്ര-സാമൂഹ്യബോധമില്ലാതെ തട്ടിവിടുന്ന ജാതി-കുലമേന്മാ വാദങ്ങൾ സാധാരണക്കാരിലേക്ക് എളുപ്പം എത്തുന്നുണ്ടെന്ന വില യിരുത്തലുണ്ടായി.സംവാദത്തിന് മുന്നോടിയായി മൂന്ന് പുസ്തകാവതരണങ്ങൾ നടന്നു. പ്രശസ്ത ദളിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഇളയ്യ രചിച്ച ‘ഗോഡ് ആസ് പൊളിറ്റിക്കൽ ഫിലോസഫർ: ബുദ്ധാസ് ചലഞ്ച് ടു ബ്രാഹ്മണിസം’ എന്ന കൃതിയുടെ സവിശേഷമായ ചിന്തകൾ പങ്കുവച്ചുകൊണ്ട് ജോണി പനംകുളം വായനാവതരണങ്ങൾ ക്ക് തുടക്കം കുറിച്ചു.
ബുദ്ധനെയും നാരായണ ഗുരുവിനെയുമെല്ലാം അവതാരങ്ങളാക്കി, ദൈവങ്ങളാക്കി മാറ്റുന്ന ഇക്കാലത്ത് മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തെ നിർവചിച്ച സാമൂ ഹ്യപരിഷ്കർത്താവും വിപ്ലവകാരിയുമായ ബുദ്ധന്റെ ചിന്തകൾ ഇളയ്യയുടെ കൃതിയിലൂ ടെ ജോണി സദസുമായി പങ്കുവച്ചു.
ജാതി വ്യവസ്ഥയെ വിമർശിച്ച ബുദ്ധൻ താഴ്ന്ന ജാതിക്കാരെ സംഘത്തിൽ ഉൾപ്പെടു ത്തുകയും സ്ത്രീകൾക്ക് സംഘത്തിൽ മാന്യമായ സ്ഥാനം നൽകുകയും അവരിൽ ചിലരെ തൻ്റെ വിശ്വസ്ത ഉപദേശകരാക്കി മാറ്റുകയും ചെയ്തു. ജനാധിപത്യത്തിന്റെ പുരാ തനമായ പ്രയോഗങ്ങൾ ബുദ്ധന്റെ സാമൂഹ്യ ഇടപെടലുകളിൽ നമുക്ക് കാണാൻ സാധിക്കും. ബുദ്ധനെ വെറുമൊരു ആത്മീയതത്വജ്ഞാനിയാക്കി ചുരുക്കുകയല്ല, മറിച്ച് വലിയ സാമൂഹ്യചാലകശക്തിയാക്കി സാർത്ഥകമായ ആഖ്യാനം നൽകുകയാണ് ഇളയ്യ ചെയ്യുന്നതെന്ന് ജോണി വിശദീകരിച്ചു.
ഇന്ത്യയിലെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും സമാധാന-നീതി പ്രവർത്തകനു മായ ഹർഷ് മന്ദർ എഴുതിയ ‘ഫാറ്റൽ ആക്‌സിഡന്റ്സ് ഓഫ് ബെർത്ത്’ എന്ന കൃതി യുടെ വൈകാരികമായ തലങ്ങൾ എം. ഫൈസൽ സദസ്സിൽ അവതരിപ്പിച്ചു. മതം, ജാതി. ലിംഗം എന്നിവ പ്രശ്നവൽക്കരിക്കെപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ മന്ദർ ഇടപെട്ട നിരവധി സംഭവങ്ങളിൽ ചിലതാണ് ഈ പുസ്തകത്തിലുള്ളത്. മതങ്ങളിൽ മുസ്ലീം, സിഖ് വിഭാഗങ്ങൾ, ജാതികളിൽ ദളിതുകൾ, ലിംഗങ്ങളിൽ സ്ത്രീ, ഭിന്നലിംഗ ക്കാർ എന്നിവർ എപ്പോഴും അപകടകരമായി പാർശ്വവൽക്കരിക്കപ്പെട്ടവരാണെന്ന് പുസ്തകം അടിവരയിടുന്നു.
സിഖ് വിരുദ്ധ കലാപത്തിൽ തൻ്റെ കുടുംബത്തിലെ മിക്കവാറും എല്ലാ പുരുഷന്മാ രെയും നഷ്ടപ്പെട്ട ലച്മി കൗർ, രാജസ്ഥാനിലെ നിമോദയിൽ ദൈവപ്രതിഷ്ഠ നടത്തിയ തിന് പീഡിപ്പിക്കപ്പെട്ട ദലിതനായ കൃഷൻ ഗോപാൽ, ഗുജറാത്തിലെ മുസ്ലീം വിരുദ്ധ കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട നസീബ് ഷെയ്ഖ്, വീടുവിട്ടിറങ്ങി ഒടുവിൽ യാചക നായി തെരുവിൽ അലയേണ്ടിവന്ന തമിഴനായ മാരിയപ്പൻ, ഭർത്താവിൽ നിന്ന് എയ്ഡ്സ് എന്ന മഹാരോഗം പിടിപെട്ട് ഒടുവിൽ ഏറ്റവും ദയനീയമായി മരണത്തെ പുൽകിയ സുശീല, അഹമ്മദാബാദിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാൻ തുടങ്ങി ജാതിമേധാവിത്വത്തിന്റെ ഇരയായി ഒടുവിൽ ആത്മഹത്യയിലേക്ക് നീങ്ങിയ പ്രതിഭാസമ്പന്നനായ രോഹിത് വെമുലവരെയുള്ളവരുടെ ജീവിതത്തിലെ നൈതിക തയുടെ പ്രശ്നവൽക്കരണത്തെ വൈകാരികമായും വസ്തുതാപരമായും അവതരിപ്പിക്കുക യാണ് മന്ദർ.
അനീതികൊണ്ടും വിവേചനം കൊണ്ടും ഹിംസകൊണ്ടും വെറുപ്പ് കൊണ്ടും വിഭജി ക്കപ്പെട്ട ഇന്ത്യയുടെ വർത്തമാനം പറയുകയാണ് എഴുത്തുകാരൻ. ഭീതിയിൽ കനത്തു നിൽക്കുന്ന വാർത്തമാനകാലത്തെ ഹൃദയത്തിന്റെ ആഴത്തിൽ കൊത്തുന്ന സംഭവങ്ങ ളുടെ വിവരണങ്ങൾ ഫൈസൽ പങ്കുവച്ചു.
സുരേഷ് ലാൽ അവതരിപ്പിച്ചത് സുനിൽ പി. ഇളയിടം എഴുതിയ ‘മൈത്രിയുടെ ലോക ജീവിതം’ എന്ന കൃതിയുടെ വായനാനുഭവമാണ്. സാഹോദര്യം, മൈത്രി എന്നീ ആശയ ങ്ങളെ നമ്മുടെ സാമൂഹ്യ – ചരിത്രവിചാരജീവിതത്തിൻ്റെ വിവിധ തലങ്ങളിലൂടെ പരി ശോധിക്കുകയാണ് ഈ പുസ്തകം. ശ്രീനാരായണഗുരു, ഡോക്ടർ അംബേദ്‌കർ, ഗാന്ധിജി എന്നിവർ മുതൽ ഡോക്ടർ പ്രദീപൻ പാമ്പിരിക്കുന്ന് വരെയുള്ള ചിന്തകരെ മുൻനിർത്തി യാണ് പുസ്തകം വിശകലനം നടത്തുന്നത്.
ഇന്ത്യൻ ബ്രാഹ്മണ്യത്തിൻ്റെ സഹജമായ താർക്കികയുക്തി ഇന്നും ആധിപത്യം പുലർ ത്തുന്ന നമ്മുടെ സമൂഹത്തിൽ, സൗമ്യവും ശക്തവുമായ സ്വരത്തിൽ, ‘വാദിയ്ക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ എന്ന ഗുരുവാക്യം കൊണ്ട് മറുപടി നൽകുന്ന ഈ കൃതിയുടെ വായന പ്രസക്തമാണെന്ന് സുരേഷ് ലാൽ അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തു നിന്നുകൊണ്ട്, സംസ്കാരത്തിൻ്റെ പ്രക്രിയാപരതയെ വിശദീകരിയ്ക്കാ നും അതിലെ നൈതികതയുടെ അംശങ്ങളെ കണ്ടെത്താനുമുള്ള ശ്രമങ്ങളാണ്, ‘മൈത്രിയുടെ ലോകജീവിത’ത്തെ ശ്രദ്ധേയമാക്കുന്നത്.
സമൂഹം കലയിൽ പ്രവർത്തിക്കുന്നതു പോലെ കല സമൂഹത്തിലും പ്രവർത്തിക്കുന്നു ണ്ടെന്നും കലയുടേയും സാമൂഹികജീവിതത്തിൻ്റെയും അടിസ്ഥാനം ‘നൈതികത’ എന്ന ഒറ്റ ഉത്തരമായിരിക്കണമെന്നും ഈ കൃതി പറയുന്നു. ജോമോൻ സ്റ്റീഫൻ വായനകളുടെ അവലോകനം നടത്തി. ചർച്ചയിൽ വിപിൻ കുമാർ, സരസൻ ബദിയ, റസൂൽ സലാം, സബീന എം. സാലി, റഫീഖ് പന്നിയങ്കര, ഷഹീബ വി.കെ, നജീം കൊച്ചുകലുങ്ക്, അനിത്ര ജ്യോമി എന്നിവർ പങ്കെടുത്തു. നാസർ കാരക്കുന്ന് സംവാദം മോഡറേറ്റ് ചെയ്തു. റഫീഖ് പന്നിയങ്കരയുടെ ‘പ്രിയപ്പെട്ടൊരാൾ’ എന്ന നോവൽ ഷഹീ ബക്ക് നൽകിക്കൊണ്ട് സബീന എം സാലി പരിപാടിയിൽ പ്രകാശനം ചെയ്തു.
