Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പവർ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ചില ശക്തികൾ പ്രവ‌ർത്തിച്ചു,​ നേരത്തെ പരസ്യപ്പെടുത്തിയിരുന്നെങ്കിൽ പലരെയും രക്ഷിക്കാമായിരുന്നു’


തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ചില ശക്തികൾ പ്രവ‌ർത്തിച്ചിട്ടുണ്ടെന്ന് നടിയും സംവിധായികയുമായ രേവതി ആരോപിച്ചു. റിപ്പോർട്ട് നേരത്തെ പരസ്യപ്പെടുത്തിയിരുന്നെങ്കിൽ പലരെയും രക്ഷിക്കാമായിരുന്നുവെന്നും രേവതി പറഞ്ഞു. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചിരുന്നവരിൽ നിന്നുപോലും വിവേചനം നേരിട്ടു. ഈ വിവേചനം വേദനയും ഞെട്ടലുമുണ്ടാക്കിയെന്നും രേവതി വ്യക്തമാക്കി.

ആരോപണങ്ങളിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതി നെയും അവർ സ്വാഗതം ചെയ്തു. എന്നാൽ പരാതികളിൽ അന്വേഷണവും വിചാര ണയും അനന്തമായി നീളരുത്. ഹേമ കമ്മിറ്റി റിപ്പോ‌ർട്ടിൽ പറയുന്നതുപോലെ പവർ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ല എന്നും രേവതി പറ‌ഞ്ഞു.

അതേസമയം സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്നുപറഞ്ഞവരിൽ നിന്ന് മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് സർക്കാ‌ർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. നാലു വനിത ഐ.പി.എസുകാർ ഉൾപ്പെട്ട സംഘത്തിന്റെ തലവൻ തിരുവന ന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി സ്പർജൻ കുമാറാണ്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായ എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം പൂഴ്ത്തിവച്ചതിന് പ്രതിക്കൂട്ടിലായ സർക്കാർ ഇതിനൊപ്പം അന്വേഷണവും പ്രഖ്യാപിക്കുകയായിരുന്നു. അതിനുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ഷേക്ക് ദർബേഷ് സാഹിബുമായി വിഷയം ചർച്ചചെയ്തി രുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വന്ന വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി നിയമോപദേശം നൽകുകയും ചെയ്തു. പരാതി കിട്ടണമെന്ന് നിർബന്ധമില്ല. ആരോപണം പരിശോധിക്കാം. പോക്‌സോ ആണെങ്കിൽ നിയമനടപടി തുടങ്ങാം. പൊതുജന മദ്ധ്യത്തിൽ വന്ന കാര്യങ്ങൾ ശ്രദ്ധയിൽപെട്ട സർക്കാരിന് തുടർ നടപടി എടുക്കാം. ഇതായിരുന്നു നിയമോപദേശം.


Read Previous

ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണ പഥത്തിലേക്കുള്ള യാത്ര; സംഘത്തിൽ മലയാളത്തിന്റെ മരുമകളും

Read Next

സൗദിയിലെ ഏഴ് ലക്ഷം സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന; കണ്ടെത്തിയത് ഒരു ലക്ഷത്തിലേറെ നിയമ ലംഘനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »