Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചാണ്ടി ഉമ്മൻ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; നിമിഷ പ്രിയ വിഷയമടക്കം ചർച്ചയുടെ ഭാഗമായി


റിയാദ്: പുതുപ്പള്ളി എം.എൽ.എയും കോൺഗ്രസ് യുവനേതാവുമായ ചാണ്ടി ഉമ്മൻ സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമായും വധശിക്ഷക്ക് വിധിച്ച് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൗദി ഇന്ത്യൻ അംബാസിഡറും യമൻ എംബസിയുടെ ചുമതലയുമുള്ള ഡോ: സുഹൈൽ അജാസ് ഖാനും, ഡി.സി.എം അബു മാത്തൻ ജോർജുമായി റിയാദ് ഇന്ത്യൻ എംബസിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയിൽ ചര്‍ച്ചയായി.

അതോടൊപ്പം പ്രവാസി ഇന്ത്യക്കാര്‍ക്ക് എംബസി നൽകുന്ന സേവനങ്ങളെ കുറിച്ചും, കാലാവധി തീർന്ന ഇക്കാമ പുതുക്കലും, ഉറുബടക്കം എക്സിറ്റ് സംബന്ധമായ മറ്റു വിഷയങ്ങളടക്കം സൗദിയിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധങ്ങളായ വിഷയങ്ങളും ചർച്ച ചെയ്തു. സൗദിയിൽ എത്തുന്ന വിസിറ്റേഴ്സ് സൂചിപ്പി ക്കുന്ന അതാത് കാര്യങ്ങൾ ഇന്ത്യൻ ഗവൺമെന്റിനെ സമയ ബന്ധിതമായി ഇന്ത്യൻ എംബസി അറീയിക്കാറുണ്ടെന്നും, സൗദി അറേബ്യയിലെ മാറ്റങ്ങൾ ഇന്ത്യയുടെ ബിസിനസ്സ് മേഖലകളിലും അതോടൊപ്പം തൊഴിലാളി സമൂഹത്തിനും ഗുണകരമാണന്നും, മിഷൻ 2030 ന്റെ ഭാഗമായി മാറുന്ന സൗദിയിലെ വിവിധ ഫെസ്റ്റുകളിൽ ഇന്ത്യയുടെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കാനും, പ്രദർശിപ്പിക്കുവാനും സൗദി ഭരണകൂടം അതിയായ താൽപര്യങ്ങൾ എടുക്കാറുണ്ടെന്നും അംബാസിഡര്‍ സൂചിപ്പിച്ചു.

എംബസ്സിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിനു നൽകുന്ന സേവനങ്ങൾക്ക് ചാണ്ടി ഉമ്മൻ എംഎൽഎ നന്ദി രേഖപ്പെടുത്തി.കൂടിക്കാഴ്ചയിൽ എംബസി ഉദ്യോഗസ്ഥൻ സാബിർ ( Counsellor CW ), ഒഐസിസി നേതാക്കളായ ശിഹാബ് കൊട്ടുകാട്, സലീം കളക്കര, റഷീദ് കൊളത്തറ, ബാലു കുട്ടൻ തുടങ്ങിയവരും അദ്ധേഹത്തോടൊപ്പം സന്നിഹിതരായിരുന്നു.


Read Previous

ഇന്ത്യയിലെ അല്‍ ഖ്വയ്ദയുടെ മുഖ്യസൂത്രധാരി; സമ പര്‍വീണ്‍ ബംഗളൂരുവില്‍ പിടിയില്‍

Read Next

രൂപ ഇടിഞ്ഞു,കുതിച്ച് കയറി ​ഗൾഫ് കറൻസികൾ;നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾക്ക് മികച്ച അവസരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »