Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്‍സ്റ്റഗ്രാം വഴി ചാറ്റിങ്; വീട്ടമ്മയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍


തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് – കൊടു വള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവര്‍.

കഴിഞ്ഞ ജൂലായിലാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയിലാണ് പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇന്‍സ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് പരിചയപ്പെട്ട ശേഷമായിരുന്നു തട്ടിപ്പ്.

ആദ്യം 1000 രൂപ വീട്ടമ്മ നല്‍കി. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടില്‍ എത്തി. തുടര്‍ന്ന് 3000 രൂപ നല്‍കി. തൊട്ടടുത്ത ദിവസം 3300 രൂപ വന്നു. പിന്നെ 50,000 രൂപ ഇട്ടു, 53,000 രൂപ ലഭിച്ചു. തുടര്‍ന്ന് 80,000 രൂപ നല്‍കി. എന്നാല്‍ തിരികെ പണം ലഭിക്കാത്തപ്പോള്‍ ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ട് ബ്ലോക്കായെന്നും പണം അയക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് അറിയിച്ചത്.

പിന്നീട് ഒരു ലക്ഷം രൂപ അയച്ചു തരണമെന്നാണ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത്. തുടര്‍ന്ന് സമാനരീതിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വീട്ടമ്മ നല്‍കി. അക്കൗണ്ട് ബ്ലോക്ക് മാറിയാല്‍ പലിശ ഉള്‍പ്പെടെ പണം തിരികെ നല്‍കാമെന്നായിരുന്നു അറിയിച്ചത്.

സ്വര്‍ണ്ണം പണയം വെച്ചായിരുന്നു വീട്ടമ്മ പണം അയച്ചു കൊടുത്തത്. പല യു.പി.ഐ. അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം അയച്ചു കൊടുത്തത്. സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റാണെന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ഥികളേയും തട്ടിപ്പിന് ഉപയോഗിക്കുന്നു. വിദ്യാര്‍ഥികളെക്കൊണ്ട് ബാങ്കില്‍ അക്കൗണ്ട് എടുപ്പിച്ച് അവര്‍ മുഖേന നടത്തുന്ന പണമിടപാടുകള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


Read Previous

കഴക്കൂട്ടത്ത് നിന്ന് 13 കാരിയെ കാണാതായിട്ട് മണിക്കൂറുകള്‍ പിന്നിട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Read Next

‘യുട്യൂബില്‍ നോക്കി നോട്ടടി’; രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »