Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചതി, വഞ്ചന, അവഹേളനം…52 വർഷത്തെ ബാക്കിപത്രം’; അതൃപ്തി പരസ്യമാക്കി എ പത്മകുമാർ


കൊല്ലം: സിപിഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ എംഎല്‍എയും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാര്‍. ‘ചതിവ്……… വഞ്ചന……… അവഹേളനം …….52 വര്‍ഷത്തെ ബാക്കിപത്രം……….ലാല്‍ സലാം…….’- ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പത്മകുമാര്‍ അതൃപ്തി പ്രകടിപ്പിച്ചത്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടായാക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ് വലിയ ചര്‍ച്ചയായി മിനിറ്റുകള്‍ക്കകം പത്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് കുറിപ്പ് പിന്‍വലിച്ചു.

മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള അതൃപ്തിയാണ് പത്മകുമാറിന്റെ പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. ഉച്ചഭക്ഷണത്തിന് പോലും നില്‍ക്കാതെ പത്മകുമാര്‍ സമ്മേളന നഗരി വിട്ടു. പാര്‍ലമെന്ററി രംഗത്തൂടെ പാര്‍ട്ടിയിലെത്തിയ വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ പത്തനംതിട്ടയിലെ മറ്റു ചില നേതാക്കള്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.

അതേസമയം, 17 പുതുമുഖങ്ങളുമായി മുഖംമിനുക്കുകയാണ് സിപിഎം സംസ്ഥാന സമിതി. എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും. എംവി ജയരാജന്‍, സിഎന്‍ മോഹനന്‍, കെ കെ ശൈലജ എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. 89 അംഗ സിപിഎം സംസ്ഥാനസമി തിയില്‍ 17 പേരാണ് പുതുമുഖങ്ങള്‍.


Read Previous

കേന്ദ്രം കേരളത്തെ ശത്രുക്കളായി കാണുന്നു, മാധ്യമങ്ങൾക്ക് എന്തിനാണ് ഇത്ര വിരോധം?’- രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Read Next

ബന്ധുവിന് അയച്ചുകൊടുത്തത് 15കാരിയും 42കാരനും ഒന്നിച്ചുള്ള 50ലധികം ചിത്രങ്ങൾ, നിർണായക വഴിത്തിരിവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »