Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോക സമാധാനത്തിൻ്റെ അടിത്തറ മനുഷ്യാവകാശമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന


ന്യൂഡല്‍ഹി: ലോക സമാധാനത്തിൻ്റെ അടിത്തറ എന്നത് മനുഷ്യാവകാശമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിയങ്ങള്‍ സുതാര്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക മനുഷ്യവകാശ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലുകളില്‍ കുറ്റവാളികള്‍ കൂടി വരികയാണെന്നും ഇത് പരമാവധി ഉള്‍ക്കൊള്ളാവുന്നതിനെക്കാളും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഈ അടുത്ത കാലങ്ങളിലായി ധാരാളം കുറ്റവാളികളെ കുറ്റമുക്തനാക്കിയിട്ടുണ്ട്. നിയമങ്ങളില്‍ ഭേദഗതികള്‍ വന്നിട്ടുണ്ട്.

അതിനാല്‍ തന്നെ കുറ്റവിമുക്തനാക്കാനും കഴിഞ്ഞു. ക്രിമിനല്‍ കോടതികളില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ധാരാളം നിയമങ്ങള്‍ ഇതിനാല്‍ തന്നെ ക്രിമിനല്‍ ഭേദഗതി വരുത്തേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയിലുകളിലെ പരമാവധി ഉള്‍ക്കൊള്ളാവുന്ന എണ്ണം 4,36000 ആണ്. എന്നാല്‍ ഇപ്പോഴത്തെ ജയിലുകളിലെ അവസ്ഥ പരമാവധി ഉള്‍ക്കൊള്ളാവുന്നതിലും അധികമാണ്. 5,19000 കുറ്റവാളികളാണ് നിലവില്‍ ജയിലില്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പലര്‍ക്കും പരാതിയുമായി കോടതിയിലെത്താൻ ഭയമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. അതിനാല്‍ തന്നെ പലര്‍ക്കും നിയമങ്ങളെപ്പറ്റി ധാരണയില്ല. ഇത് മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ കീഴില്‍ ലോക മനുഷ്യാവകാശ ദിനം ആചരിക്കവെയാണ് ചീഫ് ജസ്‌റ്റിസിന്‍റെ വാക്കുകള്‍. ‘ഓരോ അവകാശത്തിലും ഓരോ ജീവിതം’ എന്നതാണ് ഇത്തവണത്തെ ലോക മനുഷ്യാവകാശ ദിനത്തിൻ്റെ സന്ദേശം. ചടങ്ങില്‍ നിയമ മന്ത്രി അര്‍ജുൻ റാം മേഘ്‌വാള്‍, ജസ്റ്റിസ് സൂര്യ കാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.


Read Previous

ഇന്ത്യാ സഖ്യത്തിൻറെ പ്രധാന കക്ഷി കോൺഗ്രസ്; രാഹുൽ ഗാന്ധി തന്നെ നേതാവെന്നും പാർട്ടി

Read Next

തിരക്കിന്റെ പേരിൽ പൂജകളിൽ മാറ്റംവരുത്താൻ കഴിയുമോ?; ആചാരങ്ങൾ അതേപടി തുടരണം; ഗുരുവായൂരിലെ പൂജാസമയ മാറ്റത്തിൽ ദേവസ്വം ബോർഡിന് നോട്ടീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »