ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിലെ പ്രതിഷേധങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് മുൻ പ്രതിപക്ഷ നേതാവും കോണ്‍ ഗ്രസ് എംഎല്‍എയുമായ രമേശ് ചെന്നിത്തല. നേരത്തെ, ഭരണപക്ഷവും പ്രതിപക്ഷവും മുന്‍പ് ബില്ലിനെതിരെ സംയുക്തമായി നടത്തിയ പ്രക്ഷേങ്ങളെ പിന്നില്‍ നിന്നും കുത്തിയത് മുഖ്യമന്ത്രിയാണ്. ഒരേസമയം, നിയമത്തെ എതിര്‍ക്കുകയും സമരങ്ങള ദുർബലപ്പെടുത്തുകയുമാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടിനായി വിഷയത്തില്‍ മുഖ്യമന്ത്രി മുതലക്കണ്ണീര് ഒഴുക്കുകയാണ്. അന്ന്, പ്രതിപക്ഷ നേതാവായ താനായിരുന്നു സംയുക്തമായി പ്രക്ഷോഭം വേണമെന്ന ആവശ്യം ഉന്നയിച്ചത്. അങ്ങനെയാണ് രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധം നടന്നത്. പിന്നാലെ, സംസ്ഥാനത്താകമാനം പ്രക്ഷോഭം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെ തിരെ കേസെടുത്തു. കോഴിക്കോട് ഡിസിസി പ്രസിഡന്റായിരുന്ന ടി സിദ്ദിഖ് ഉള്പ്പരെ 62 പേരെ അന്ന് അറസ്റ്റ് ചെയ്തു. യോഗി ആദിത്യനാഥ് പോലും ചെയ്യാത്ത നിലയിലായി രുന്നു അന്ന് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍.
കേന്ദ്രത്തിലുള്ള ബിജെപി സര്‍ക്കാരിനെ സന്തോഷിപ്പിക്കാനാണ് കേസുകള്‍ പിൻവലിക്കാത്തത്. ആത്മാര്‍ഥതയുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ കേസുകള്‍ പിൻവലിക്കണം. പൗരത്വ ഭേതഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ശക്തമായി എതിര്‍ത്തത് ഗവര്‍ണറാണ്. ഈ സാഹചര്യത്തില്‍ ഗവര്‍ണറെ പുറത്താക്ക ണമെന്ന് ആവശ്യം തങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, അതിനെ അട്ടിമറിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സിഎഎയ്ക്കെതിരെ കോണ്‍ഗ്രസ് ശക്തമായാണ് പ്രതികരിക്കുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ ആവശ്യമില്ല. രാഹുല്‍ ഗാന്ധി വിഷയ ത്തില്‍ ഒന്നും പറയുന്നില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നത് അദ്ദേഹത്തിന് ഹിന്ദി അറിയാത്തത് കൊണ്ടാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
അതേസമയം, എല്‍ഡിഎഫ് കണ്‍വീനര്‍ ബിജെപിക്ക് വേണ്ടിയാണ് സംസാരിക്കുന്ന തെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ അഞ്ച് സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്നാണ് ഇപി ജയരാജൻ പറയുന്നത്. കെ സുരേന്ദ്രന് പോലും ഈ അഭിപ്രായമില്ല.
ഇപി ജയരാജന്റെ വൈദേഹം റിസോർട്ട് ഏറ്റെടുത്തിരിക്കുന്നത് രാജീവ് ചന്ദ്രശേഖരൻ്റെ നിരാമയ റിട്രീറ്റാണ്. രാജീവ് ചന്ദ്രശേഖരനുമായി ബിസിനസ് ബന്ധമുള്ള ജയരാജൻ അദ്ദേഹം മികച്ചതാണെന്ന് പറയാനാണ് മറ്റുള്ളവരെയും കൂട്ടുപിടിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേരളത്തില്‍ നിന്നും ഒരു സീറ്റും ലഭിക്കില്ല.
ബിജെപി എല്‍ഡിഎഫ് രഹസ്യ ബന്ധം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആരംഭിച്ച രഹസ്യ ബാന്ധവം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
