Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുട്ടികളുമായി ഉല്ലാസയാത്ര, ലഹരിക്കടത്ത്; എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍


തിരുവനന്തപുരം: കുട്ടികളുമായി ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേന എംഡിഎം എയും ഹൈബ്രിഡ് കഞ്ചാവും കടത്തിയ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി. വട്ടിയൂര്‍ക്കാവ് ഐഎഎസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35) ഇയാളുടെ പെണ്‍സുഹൃത്ത് രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയില്‍ നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍(24), രാജാജി നഗര്‍ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളിലൊരാളായ രശ്മിയുടെ കുട്ടികളും കാറിലുണ്ടായിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നു വെന്ന വ്യാജേനയാണ് കുട്ടികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് പൊലീസ് പറയു ന്നത്. ബൈപ്പാസിലെ കോവളം ജങ്ഷനില്‍വെച്ച് നടത്തിയ പരിശോധനയില്‍ കാറിനുളളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ അരക്കിലോ എംഡിഎംഎ, ഒന്‍പതുഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ സിറ്റി ഡാന്‍ സാഫ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സംഘം കസ്റ്റഡിയിലെടുത്തു.

കാറില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം കോവളത്ത് മഫ്തിയിലുണ്ടായിരുന്നു. പൊലീസ് പിന്‍തുടരുന്നു എന്ന സംശയത്തെ തുടര്‍ന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഡാന്‍സാഫ് സംഘം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.കൊല്ലം ചാത്തന്നൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് പണയത്തിനെടുത്ത കാറിലായിരുന്നു സംഘം മയക്കുമരുന്ന് കടത്തിയത്. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്നുമായി ശ്യാമും രശ്മിയും തമിഴ്നാട്ടിലെ കാവല്ലൂരെത്തുകയും സുഹൃ ത്തുക്കളോട് കാറുമായി അവിടെ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കന്യാകുമാരിയി ലെത്തിയ സംഘം തീരദേശ റോഡുവഴിയാണ് കോവളത്ത് എത്തിയത്.


Read Previous

നിങ്ങൾക്ക് ശമ്പളം കിട്ടിയില്ലേ?, വഴിയുണ്ട് സർക്കാർ വാങ്ങിത്തരും: അതും രഹസ്യമായി; പുതിയ പദ്ധതിയുമായി യു എ ഇ

Read Next

മകളെ തോൽപ്പിച്ച് അമ്മ നീറ്റ് പരീക്ഷയിൽ മുന്നിലെത്തി; 49 വയസുകാരി അമുദവല്ലി എംബിബിഎസ് പഠനത്തിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »