ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ബെയ്ജിങ്: ചൈനയിലെ മതങ്ങള്‍ രാജ്യത്തെ സോഷ്യലിസ്റ്റ് സമൂഹത്തിന്‍റെ നിയമങ്ങള്‍ക്കും രീതികള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കണം എന്ന പ്രഖ്യാപനവുമായി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്. മതങ്ങളെ ‘ചൈനീസ് വല്‍ക്കരിക്കണം ചൈന സര്‍ക്കാരിന്‍റെ എന്ന ആശയത്തിന് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ് ഈ പുതിയ നിര്‍ദേശം.
മതങ്ങള്‍ ചൈനയിലെ സാഹചര്യങ്ങളുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഇതിനായി മതങ്ങളെ സജീവമായി സഹായിക്കുകയും ശരിയായ വഴിക്ക് നയിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പൊളിറ്റിക്കൽ ബ്യൂറോയുടെ ഗ്രൂപ്പ് സ്റ്റഡി സെഷനിൽ അധ്യക്ഷത വഹിച്ചു കൊണ്ട് വ്യക്തമാക്കിയതായി ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
2012-ല്‍ അധികാരത്തില്‍ വന്നത് മുതല്‍, ഷി ജിന്‍പിങ് മതപരമായ കാര്യങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. മതങ്ങള്‍ ചൈനയുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത്, രാജ്യത്ത് സമാധാനവും ഐക്യവും ഉറപ്പാക്കാനും രാജ്യം ദീര്‍ഘകാലം സ്ഥിരതയോടെ നിലനില്‍ക്കാനും അത്യാവശ്യമാണെന്ന് ഷി ജിന്‍പിങ് വിശദീകരിച്ചു.
ചൈനയുടെ പരമ്പരാഗതവുംം നല്ലതുമായ സംസ്‌കാരത്തില്‍ വേരൂന്നിയാല്‍ മാത്രമേ മതങ്ങള്‍ക്ക് ശരിയായ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയൂ. അതിനാല്‍ മതങ്ങളെ പരമ്പരാഗത ചൈനീസ് സംസ്‌കാരവുമായി ചേര്‍ത്ത് നിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
മതനേതാക്കളെയും വിശ്വാസികളെയും രാജ്യത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും സംസ് കാരത്തെക്കുറിച്ചും ശരിയായി മനസ്സിലാക്കാന്‍ സഹായിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. നിയമങ്ങള്‍ അനുസരിച്ച് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഏറ്റവും നല്ല വഴി. ഇതിനായി നില വിലുള്ള നിയമങ്ങളും നയങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ടിബറ്റ്, സിന്‍ജിയാങ് എന്നീ പ്രധാന പ്രവിശ്യകളില്‍ അടുത്തിടെ ഷി ജിന്‍പിങ് സന്ദര്‍ശനം നടത്തിയിരുന്നു. ദശകങ്ങളോളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ചിട്ടും ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ അവരുടെ തനതായ മതവിശ്വാസങ്ങള്‍ (ടിബറ്റില്‍ ബുദ്ധമതം, സിന്‍ജിയാങില്‍ ഉയിഗൂര്‍ ഇസ്ലാം) ശക്തമായി നിലനിര്‍ത്തുന്നുണ്ട്.
ദലൈ ലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടും ടിബറ്റില്‍ ബുദ്ധമതം ഇപ്പോഴും ശക്തമായി വേരൂന്നി യിട്ടുണ്ട്. അതേസമയം, സിന്‍ജിയാങ് പ്രവിശ്യയില്‍ ഭൂരിപക്ഷം ഇപ്പോഴും ഉയിഗൂര്‍ മുസ്ലീങ്ങള്‍ ആണ്. ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കായി ഒരു പ്രത്യേക രാജ്യം ആവശ്യപ്പെട്ട് പോരാടുന്ന ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്ലാമി ക് മൂവ്‌മെന്റ് (ETIM) എന്ന തീവ്രവാദ ഗ്രൂപ്പിനെ ചൈന നിരോധിച്ചിട്ടുണ്ട്. ഉയിഗൂറുകളെ വന്‍തോതില്‍ തടങ്കലില്‍ പാര്‍പ്പിച്ചതായി ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിക്കുന്ന സമയത്താണ് മതസ്വാതന്ത്ര്യം കൂടുതല്‍ വിലക്കുന്ന തരത്തിലുള്ള ചൈനീസ് പ്രസിഡിന്‍റിന്‍റെ പ്രഖ്യാപനം.
