Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോണ്‍ഗ്രസ് – ആംആദ്മി സീറ്റ് ധാരണയായി; ഡല്‍ഹിയില്‍ മൂന്നിടത്ത് കോണ്‍ഗ്രസ്, ഭറൂച്ചും കുരുക്ഷേത്രയും എഎപിക്ക്


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി ഒരുമിച്ചു മത്സരിക്കുന്നതിന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ സീറ്റ് ധാരണയായി. ഡല്‍ഹിയിലെ ഏഴു സീറ്റില്‍ നാലിടതത്ത് ആംആദ്മി പാര്‍ട്ടിയും മൂന്നില്‍ കോണ്‍ഗ്രസും മത്സരിക്കും.

ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി മണ്ഡലങ്ങളിലാണ് എഎപി മത്സരിക്കുക. ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനാണ്.

ഗോവയിലെ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മത്സരിക്കുകയെന്ന് തീരുമാന ങ്ങള്‍ അറിയിച്ചുകൊണ്ടുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു. ചണ്ഡിഗഡിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും മത്സരിക്കുക. ഹരിയാനയിലെ പത്തു മണ്ഡലങ്ങളില്‍ ഒന്ന് ആംആദ്മി പാര്‍ട്ടിക്കു നല്‍കി. കുരുക്ഷേത്രയിലാണ് എഎപി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുക.

ഗുജറാത്തിലെ 24 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 24ലും എഎപി രണ്ടിടത്തും മത്സരിക്കും. ഭറൂച്ച്, ഭാവ്‌നഗര്‍ സീറ്റുകളാണ് ആംആദ്മിക്കു നല്‍കിയത്.


Read Previous

പ്രണയം തലയ്ക്കുപിടിച്ച യുവതി, ചാനൽ അവതാരകനെ തട്ടിക്കൊണ്ടുപോയി; വഴങ്ങാത്തതിന് മര്‍ദനവും; യുവതി അറസ്റ്റിൽ

Read Next

തടവുചാടിയ ഹർഷാദിന് ജയിലിൽ 5 മൊബൈൽ, ഒളിവില്‍ കഴിഞ്ഞത് സബ് കളക്ടറുടെ ഫ്‌ലാറ്റില്‍; വാടകവീട് സംഘടിപ്പിച്ചതും പുതിയ സിം എടുത്തുനല്‍കിയതും പെൺസുഹൃത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »