ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സും ലീഗും ഇപ്പോള്‍ നല്ല ബന്ധമാണ് ഉള്ളതെന്നും മുന്‍കാലങ്ങളില്‍ ചില പഞ്ചയാത്തുകളില്‍ ഉണ്ടായിരുന്ന എല്ലാ അഭിപ്രായ വിത്യസങ്ങളും പരിഹരിച്ചുവെന്നും കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ എകദേശം 32 ഓളം പഞ്ചായത്ത് മുന്‍സിപ്പാലിറ്റി മണ്ഡലങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും അതെല്ലാം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെ പൂര്‍ണ്ണമായും പരിഹരിച്ചുവെന്നും ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ മലപ്പുറം ഡി സി സി പ്രസിഡണ്ട് വി എസ് ജോയ് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

മലപ്പുറത്തെ പാര്‍ട്ടികത്തെ പ്രശ്നങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടികാണി ച്ചപ്പോള്‍ അഭിപ്രയവും അഭിപ്രായവിത്യസാവും സ്വാഭാവികമാണ് വലിയൊരു ജനാധ്യപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസിന്‍റെ സൗന്ദര്യമാണ് അഭിപ്രായം പറയുക എന്നത്; സംഘടനാ തെരഞ്ഞെടുപ്പില്‍ മഹാല്‍മഗാന്ധിയുടെ സ്ഥാനാര്‍ഥി തോറ്റിട്ടുണ്ട് അക്കാലം മുതലുള്ള കോണ്‍ഗ്രസിന്‍റെ പാരമ്പര്യവും പൈതൃകവുമാണ് വിത്യസ്തമായി ചിന്തിക്കാനും പറയാനുമുള്ള അവകാശം .മലപ്പുറത്ത് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു അതെല്ലാം രമ്യമായി പരിഹരിച്ചവെന്നും വി എസ് ജോയ് പറഞ്ഞു
മോദിയുടെ വിരുന്നില്‍ കൊല്ലം എം പി പങ്കെടുത്തതില്‍ തെറ്റില്ല അതുകൊണ്ട് അദ്ദേഹത്തെ എന്തെങ്കിലും നിറം ചാര്‍ത്തി ചപ്പകുത്തരുത് അദ്ദേഹം കറകളഞ്ഞ മതേതരവാദിയാണ് ആ കാര്യത്തില്‍ യാതൊരു സംശയുമില്ല പാര്‍ലിമെന്റില്‍ അഭിപ്രായങ്ങള്‍ ആധികാരികമായി തന്റെടത്തോടെ നെഞ്ച് ഉയര്‍ത്തി പറയുന്ന ആളാണ് പ്രമചന്ദ്രന്‍ മോഡി വിരുന്നിനു വിളിച്ചതില്‍ അദേഹത്തിന് ദുരുദേശമുണ്ടാകാം പക്ഷെ പ്രേമചന്ദ്രന്‍ അത്തരം ട്രാപ്പില്‍ വീഴുന്ന ആളല്ല,

കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപനം കാണുന്ന മോദിയും ബി ജെ പിയും കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വരുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ആര്‍ എസ് എസ്സും മായി ചേര്‍ന്ന് സി പി എം കൊടുക്കല്‍ വാങ്ങല്‍ നടത്തി ഈ അന്തര്‍ധാരയുടെ അവിഹിത ബന്ധത്തിലെ കുട്ടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അല്ലാതെ പിണറായി വിജയന്‍ കിറ്റും പെന്‍ഷനും കൊടുത്ത് നേടിയ വിജയമല്ല ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു
മോഡിക്ക് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കില്ല, കഴിഞ്ഞ തവണ വിവിധ സംസ്ഥാനങ്ങളില്‍ നേടിയ വിജയം ആവര്‍ത്തി ക്കാന്‍ ബി ജെ പി ക്ക് ഇത്തവണ സാധിക്കില്ല നരേന്ദ്രമോഡിക്ക് അത്മവിശ്വാസ കുറവ് പ്രകടമാണ് അതാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വൈകുന്നത് ഇഡിയെ വിട്ട് പ്രതിപക്ഷ നേതാക്കളെ വിരട്ടി ഇന്ത്യ സഖ്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു പക്ഷെ അതെല്ലാം അതിജീവിച്ച് പലസംസ്ഥനത്തും ഇന്ത്യ സഖ്യം രൂപപെടുകയാണ് ഇതു ബി ജെ പിയെ അസ്വസ്ഥമാക്കുന്നുവെന്നുള്ളത് യാഥാര്‍ത്ഥ്യമാണ് ഇന്ത്യ സംഖ്യം അധികാരത്തില്‍ വരാനുള്ള സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളത്,
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജ്യത്ത് വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ട രാഹുല്‍ ഗന്ധിയല്ല ഈ തെരഞ്ഞെടുപ്പില്‍ കാണുന്നത് അതുകൊണ്ട് നല്ലൊരു പോരാട്ടം കാഴ്ചവെച്ച് ഇന്ത്യയുടെ മതേതരത്വം തിരിച്ചുപിടിക്കാന്‍ കഴിയു മെന്നുള്ള ആല്‍മവിശ്വാസമാണ് ഉള്ളതെന്നും കേരളത്തില്‍ ഇരുപതില്‍ ഇരുപതു സീറ്റും യു ഡി എഫ് കരസ്തമാക്കും, നിലവിലെ എം പി മാരും പുതുമുഖങ്ങളും മത്സര രംഗത്ത് ഉണ്ടാകുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു
ഗള്‍ഫ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം പ്രവാസത്തില്‍ ഒത്തൊരുമയോടെ ഒ ഐ സി സി എന്ന സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനും പുതിയ നേതൃത്വം നിലവിവില്‍ വന്നതിന് ശേഷമുള്ള അവരുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുകയും ആശംസകള്‍ നേരുകയും ചെയ്യുക എന്നാതാണ് വരവിന്റെ ഉദ്യേശ്യം, ജിദ്ദയിലും ദാമാമിലും മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് റിയാദില്‍ എത്തുന്നത്. ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരുന്നു വളരെ അധികം പ്രവര്‍ത്തക രുടെ സാന്നിധ്യമാണ് ഉണ്ടായിരുന്നത് മികച്ച പ്രവര്‍ത്തനമാണ് റിയാദില്‍ ഒ ഐ സി സി കാഴ്ചവെക്കുന്നത്. പ്രവര്‍ത്തകര്‍ക്ക് ഒന്നിച്ചിരുന്നു പ്രവര്‍ത്തിക്കാനുള്ള ആസ്ഥന മന്ദിരവും റിയാദില്‍ തുറക്കപെട്ടത് ഏറെ സന്തോഷം ഉളവാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു
ഒ ഐ സി സി അടക്കമുള്ള പ്രവാസി പോഷക സംഘടനകളെ ജില്ലയിലെ കോണ്‍ഗ്ര സിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയെന്നുന്നും സൗദി അറേബ്യയുടെ മൂന്ന് പ്രവിശ്യകളിലും ഊഷ്മളമായ സ്വീകരണമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും എല്ലാ പരിപാടികളിലും പ്രവര്‍ത്തകരുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നുവെന്നും ഡി സി സി അധ്യക്ഷനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയെ ജില്ലാ ജനറല്‍സെക്രട്ടറി ഹാരീസ് ബാബു ചാലിയാര്‍ പറഞ്ഞു
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് കല്ലൂപറമ്പന്‍, വര്‍ക്കിംഗ് പ്രസിഡണ്ട് വഹീദ് വാഴക്കാട്, സംഘടനാചുമതലയുള്ള ജനറല്‍സെക്രട്ടറി ജംഷാദ് തൂവ്വൂര്‍, , ട്രഷറര്‍ സാദിഖ് വടപ്പുറം എന്നിവര്രും പങ്കെടുത്തു
