ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

എഴുത്തുകാര്‍ കേരളം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലല്ലോ എന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് രാഷ്ട്രീയം വെട്ടിത്തുറന്നുപറഞ്ഞ് എഴുത്തുകാരന് ബെന്യാമിന്.
‘ഞാന്‍ സി.പി.എം. അംഗമല്ല. അവരുടെ ഉത്തരവുകള്‍ സ്വീകരിക്കാറുമില്ല. ഇന്ന് രാജ്യത്തെ ഏറ്റവും ബാധിക്കുന്നത് മതതീവ്രവാദവും ഏകാധിപത്യവുമാണ്. കോണ്‍ഗ്രസ് വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍നിന്ന് പിന്നോട്ട് പോവുന്നതിനാല്‍ എഴുത്തുകാര്‍ ഇടതുപക്ഷത്ത് എന്ന് പറയേണ്ടിവരുന്നു.’- ബെന്യാമിന് പറഞ്ഞു.
എഴുത്തുകാരനും വായനക്കാരനും എന്ന റോളുകള്‍ക്കൊപ്പം ബെന്യാമിനും ചെന്നിത്തലയും ഇടത്-വലത് ചര്‍ച്ചയിലേക്കുകൂടി നീങ്ങിയപ്പോള്‍ ‘ആടും മാന്തളിരും’ എന്ന സെഷന് കാണികള്‍ ഏറ്റെടുത്തു. എല്ലാ എഴുത്തുകാരുടെയും കാര്യം തനിക്ക് പറയാന്‍ പറ്റില്ലെന്നും താന്‍ പ്രതികരിക്കാറുണ്ടെന്നും ബെന്യാമിന് പറഞ്ഞു. എഴുത്തുകാര്‍ പ്രതികരിക്കുന്നുണ്ട്; പക്ഷേ, ഇതിലും വലിയ വിഷയങ്ങള്‍ രാജ്യത്തെ ചൂഴ്ന്നുനില്‍ക്കുമ്പോള്‍ എഴുത്തുകാരുടെ ശ്രദ്ധ അതിലാണ് കൂടുതല്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എന്നും വര്‍ഗീയതയെ എതിര്‍ത്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല മറുപടി നല്കി. മതേതരത്വമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. ബാബറി മസ്ജിദ് തകര്‍ത്തത് ബി.ജെ.പി. നേതൃത്വത്തില്‍ നടന്ന കലാപത്തിലാണ്. കോണ്‍ഗ്രസ് അതിനു കൂട്ടുനിന്നിട്ടില്ല- അദ്ദേഹം പറഞ്ഞു.
