Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകും; ഇപ്പോള്‍ ആവേശം കൊള്ളുന്ന പലരും ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്: കെ സുരേന്ദ്രന്‍


തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചു കഴിഞ്ഞുവെന്നും, കേരള ത്തിലെ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പോടു കൂടി കേരളത്തിലും കോണ്‍ ഗ്രസും തകര്‍ന്ന് തരിപ്പണമാകുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമത്തെയും മത ഭീകരവാദ കൂട്ടുകെട്ടിനേയും അഴിമതിയേയും നേരിടാന്‍ ഇനി ബിജെപിയും എന്‍ഡിഎയും മാത്രമേ അവശേഷിക്കൂ എന്ന നിലയി ലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമാതൃകയില്‍ ആകൃഷ്ടരായി നിരവധി പേരാണ് ബിജെപിയില്‍ ചേരുന്നത്. കേരളത്തിലും നിരവധി പേര്‍, പരിണിത പ്രജ്ഞ നായ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍, കേരളത്തിന്റെ ലീഡര്‍ കെ കരുണാകരന്‍ മകള്‍ തുടങ്ങിയവര്‍ ബിജെപിയിലേക്ക് വരുന്നു. ഇതൊക്കെ കാണി ക്കുന്നത് ബിജെപിയുടെ പ്രസക്തി വര്‍ധിച്ചു വരുന്നു എന്നതാണ്.

രാജ്യമാകെ അലയടിക്കുന്ന നരേന്ദ്രമോദി തരംഗം കേരളത്തിലും ശക്തമായി ആഞ്ഞടിക്കുന്നു എന്നതിന്റെ സൂചനയാണ്. ഇതൊരു തുടക്കം മാത്രമാണ്. ഇപ്പോള്‍ വിമര്‍ശിക്കുന്ന പലരും നാളെ ബിജെപിയിലേക്ക് വരാനുള്ളതു കൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇപ്പോള്‍ ആവേശം കൊള്ളുന്ന ആളുകളുമായിട്ടൊക്കെ പലതവണ പാര്‍ട്ടിയുമായി ചര്‍ച്ച നടന്നിട്ടുണ്ട്. ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയവരാണ് ഇവര്‍. ആളുകളെ കബളിപ്പിക്കുന്ന നിലപാടുകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. കോണ്‍ഗ്രസിനെ വഞ്ചിച്ചെന്ന് ചിലര്‍ പറയുന്നതു കേട്ടു. കോണ്‍ഗ്രസിനെ വഞ്ചിച്ച് സിപിഎമ്മിന്റെ പാളയത്തില്‍ പോയവര്‍ക്ക് ഇതൊക്കെ എങ്ങനെ പറയാന്‍ സാധിക്കും.

പദ്മജ വേണുഗോപാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത്തരം കാര്യങ്ങളെക്കുറിച്ച് പറയാനുള്ള സമയമായിട്ടില്ലെന്നായിരുന്നു പ്രതികരണം. കോണ്‍ഗ്രസിന്റെ ഏജന്‍സി പണി മാധ്യമങ്ങള്‍ ഏറ്റെടുക്കരുത്. കോണ്‍ ഗ്രസിനു വേണ്ടി പേനയുന്തുന്നവര്‍ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നിരാശ വര്‍ധിച്ച് എന്തു സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.


Read Previous

ആരെങ്കിലും ബിജെപിയിൽ പോകുന്നോ എന്നതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത് : എം വി ഗോവിന്ദന്‍

Read Next

യുക്തി വാദ പ്രസ്ഥാനത്തിന്‍റെ അമരക്കാരൻ; യു കലാനാഥൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »