Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലപ്പുറത്തെ കുറിച്ചുള്ള വിവാദ പരാമർശം, വെള്ളാപ്പള്ളിയുടേത് വർഗീയ വിമ്മിട്ടം – റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി


മലപ്പുറത്തെ കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം അദ്ദേഹത്തിന്റെ വർഗീയ വിമ്മിട്ടം പ്രകടമാക്കുന്നതാണെന്ന് റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മലപ്പുറം ഒരു പ്രത്യേകത രാജ്യമാണെന്നും ചില പ്രത്യേകതരം ആളുകളുടെ സംസ്ഥാനമാണെന്നും മറ്റുള്ളവർ അവിടെ ശ്വാസം മുട്ടിയാണ് കഴിയുന്നത് എന്നുമുള്ള പ്രസ്താവന അദ്ദേഹത്തിന്റെ വർഗീയ വിദ്വേഷത്തിന്റെ കാഠിന്യം ബോധ്യപ്പെടുത്തും.

മലപ്പുറത്തെ ജനങ്ങളുടെ സ്നേഹവും മതസൗഹാർദ്ദവും ഉള്ളിൽ വർഗീയത പേറുന്നവർക്ക് ഉൾക്കൊ ള്ളാൻ കഴിയില്ല. ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ആശയങ്ങളുടെ പേരിലുള്ള ഒരു സംഘടന യുടെ തലപ്പത്തിരുന്ന് വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ ജാതി മത ചിന്തകൾക്ക് അതീത മായി മനുഷ്യർ തികഞ്ഞ സൗഹാർദത്തിൽ കഴിയുന്ന മലപ്പുറം ശ്വാസംമുട്ടിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ചിന്താ വൈകല്യമാണ്.വെള്ളാപ്പള്ളിമാർ വിഷം ചീറ്റട്ടെ, സ്നേഹത്തിന്റെ മലപ്പുറം പെരുമ തുടരുക തന്നെ ചെയ്യുമെന്ന് റിയാദ് മലപ്പുറം ഓ ഐ സി സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു


Read Previous

ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ ഒമ്പതാം വാർഷികം ആഘോഷിച്ചു

Read Next

അധികാരങ്ങൾ കയ്യടക്കുന്ന ഗവർണർമാർക്കുള്ള താക്കീത്’; കോടതി വിധി ജനാധിപത്യത്തിന്റെ വിജയം; പിണറായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »