Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്‍എസ്എസിനോട് അനുനയമോ?, ആരു പറഞ്ഞു?; എടുത്തത് രാഷ്ട്രീയ തീരുമാനമെന്ന് വിഡി സതീശന്‍


തിരുവനന്തപുരം: എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഒരുശ്രമവും ഉണ്ടായിട്ടില്ലെന്നും ആ നിലപാടില്‍ പരാതിയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തങ്ങളുടെത് രാഷ്ട്രീയ നിലപാടാണെന്നും ആ തീരുമാനം മാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും സതീശന്‍ തിരുവന ന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കപടഭക്തി കാണിക്കുന്നവരുടെ അയ്യപ്പ സംഗമവുമായി സഹകരിക്കാനില്ലെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് എടുത്തിരിക്കുന്നത് ഉറച്ച മതേതരത്വ തീരുമാനമാണ്. അത് കേരളത്തിലെ ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കുമെതിരാണ്. പ്രീണന നയ ത്തിന് തങ്ങള്‍ ഇല്ല. സിപിഎം പ്രീണനനയവുമായി പോകുകയാണ്. ഇപ്പോള്‍ അവര്‍ ഭൂരിപക്ഷ വര്‍ഗീയ തയെ പ്രോത്സാഹിപ്പിക്കുകയാണ്. നേരത്തെ ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കൊപ്പമായിരുന്നു. ഇതിനെ രണ്ടി നെയും പ്രോത്സാഹിപ്പിക്കില്ലെന്നും യുഡിഎഫ് ഉറച്ച മതേതരനിലപാടുമായി മുന്നോട്ടുപോകുമെന്നും സതീശന്‍ പറഞ്ഞു.

എന്‍എസ്എസിനോട് അയയാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ല. അവര്‍ സമുദായ സംഘടനയാണ്. അവര്‍ക്ക് അവരുടെ നിലപാട് എടുക്കാം. അതിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അതില്‍ ഞങ്ങള്‍ പരാതി പറഞ്ഞിട്ടില്ല ആക്ഷേപം ഉന്നയിച്ചിട്ടില്ല. എസ്എന്‍ഡിപി നേരത്തെ നവോത്ഥാന സമിതിയുടെ അധ്യക്ഷ പദവിയായിരുന്നു. ഇപ്പോ മാറ്റിയെന്നേയുള്ളൂ. ആകാശം ഇടിഞ്ഞുവീണാലും ശബരിമല വിധിയില്‍ സുപ്രീം കോടതി വിധിക്കൊപ്പമെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് ശബരിമല നിലപാടില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ല.

സിപിഎം തീവ്രവലുതപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. എല്ലാ ജാതിക്കാരുടെയും മതത്തിന്റെയും പിറകെ നടക്കുകയാണ്. അയ്യപ്പസംഗമം ഏഴ് നിലയില്‍ പൊളിഞ്ഞുപോയെന്നും യോഗി ആദിത്യനാഥും പിണറായി വിജയനും നല്ല കൂട്ടുകാരായി എന്നതാണ് അതിന്റെ പരിണതഫലമെന്നും അതില്‍ പങ്കെടുക്കാതിരുന്നത് ആശ്വാസമായെന്നും വിഡി സതീശന്‍ പറഞ്ഞു.


Read Previous

രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞു; പ്രതിഷേധങ്ങള്‍ വന്നോട്ടെ, നേരിട്ടോളാം’; ജി സുകുമാരന്‍ നായര്‍

Read Next

38 മരണം, ദുരന്തഭൂമിയായി കരൂര്‍; അപലപിച്ച് പ്രധാനമന്ത്രി, സ്റ്റാലിന്‍ ദുരന്തഭൂമിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »