Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഴുവൻ മേഖലകളിലും അഴിമതി, സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം, ലോക കേരള സഭ അഴിമതിയും ധൂർത്തും; നൂറു രൂപയുടെ പ്രാതലിന് 500 രൂപയെഴുതി കേരളത്തെ കൊളളയടിക്കാനാണ് സഭ കൂടുന്നത്: പഴംകുളം മധു


സൗദി ഓ ഐ സി സിയുടെ ചുമതലുള്ള കെ പി സി സി ഭാരവാഹികളായ പഴംകുളം മധു , പി എ സലിം എന്നിവര്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു

റിയാദ് : ലോക കേരള സഭ അഴിമതിയും ധൂര്‍ത്തുമാണ്. നൂറു രൂപയുടെ പ്രാതലിന് 500 രൂപയെഴുതി കേരളത്തെ കൊളളയടിക്കാനാണ് സഭ കൂടുന്നത്. സിപിഎംലെ ചിലരെ ഉള്‍ക്കൊളളിക്കാനുളള വേദിമാത്രമാണ്. ഇതുവരെ നടന്ന ലോക കേരള സഭയില്‍ എന്തു നേട്ടമാണ് പ്രവാസികള്‍ക്കുണ്ടായ തെന്നും കെപിസിസി ജന. സെക്രട്ടറി പഴകുളം മധു ചോദിച്ചു. റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേ ളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം കേരളത്തോട് പൊതുവേയും പ്രവാസികളോട് പ്രത്യേകിച്ചും കടുത്ത വഞ്ചനയാണ് പിണറായി സര്‍ക്കാര്‍ തുടരുന്നത്. പ്രവാസികള്‍ നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങളും മുഖ്യമന്ത്രിക്കു അറിയാം. ഒന്നാം പിണറായി സര്‍ക്കാര്‍ ദുബായില്‍ പ്രവാസി സംഗമം നടത്തി ഇതെല്ലാം വിശദീകരിച്ചു. എന്നാല്‍ ഒരു വാഗ്ദാനവും നിറവേറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല

സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ മേഖലകളിലും അഴിമതിയാണ്. അഞ്ചാം തവണയാണ് പിണറായി സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. നികുതികള്‍ വര്‍ധിപ്പിച്ചു. വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിച്ചിരിക്കുകയാണ്. ടീകോം കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് നഷ്ടപരിഹാരം കൊടുക്കാനാണ് തീരുമാനം. മണിയാര്‍ ജല വൈദ്യുത പദ്ധതി സ്വകാര്യ കമ്പനിയ്ക്കു കൊടുക്കാനുളള അണിയറ നീക്കമാണ് നടക്കുന്നത്. എന്ത് വിലകൊടുത്തും ഈ കൊള്ള തടയും, പാവപെട്ടവന് ലഭിക്കേണ്ട സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ 1400 സര്‍ക്കാര്‍ ജീവനക്കാരില്‍ മഹാഭൂരിപക്ഷം സിപിഎം അനുഭാവികളാണ്. അതുകൊണ്ടാണ് പേരുവിവരം പുറത്തുവിടാത്തത്.കേരളത്തെ ലജ്ജിപ്പിക്കുന്ന സംഭവമാണ് ഇത്

സംസ്ഥാനത്ത് ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ യു ഡി എഫ് അധികാരത്തില്‍ വരും ജനം ഈ സര്‍ക്കാരിന് എതിരാണ് സംഘടനാ ശക്തിയിലും പണക്കൊഴിപ്പിലും സിപിഎംനെ നേരിടാന്‍ കഴിയില്ല പക്ഷെ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്നും പഴംകുളം മധു പറഞ്ഞു

കെപിസിസി ജന. സെക്രട്ടറി പിഎ സലീമും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. കേഡര്‍ വോട്ടുകൊണ്ടുമാത്രം ഒരു പാര്‍ട്ടിയും അധികാരത്തിലെത്തില്ല. ഇതുനഷ്ടപ്പെട്ടതുകൊണ്ടാണ് ഇടതു കോട്ടകളെന്നു വിശേഷിപ്പിച്ച ധര്‍മ്മടം ഉള്‍പ്പെടെ കണ്ണൂരില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കിയത്. ഇടതുമുന്നണിയുടെ മണ്ണു ചോര്‍ന്നുപോവുകയാണ്. സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി കലഹങ്ങള്‍ ചരിത്രത്തിലാധ്യമായി തെരുവു യുദ്ധങ്ങളായി മാറി. ആശയത്തിലും സംഘടനാ തലത്തിലും സിപിഎം പ്രതിസന്ധിയിലാണ്. ന്യൂനപക്ഷ പ്രീണനം നടത്തിയവര്‍ ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും പി എ സലിം ആരോപിച്ചു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദേശത്തെതുടര്‍ന്ന് സൗദിയിലെ ഒഐസിസി സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഇരു നേതാക്കളും റിയാദിലെത്തിയത്. റിയാദ് ജിദ്ദ ദമാം തുടങ്ങി സൌദിയിലെ വിവിധ പ്രവിശ്യകളിലെ റീജിയനല്‍ കമ്മറ്റികളുമായും പ്രവര്‍ത്തകരു മായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തി ഓ ഐ സി സി ശക്തിപെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ കെ പി സി സി ക്ക് കൈമാറും

വാര്‍ത്താ സമ്മേളനത്തില്‍ ജെ പി സി സി ഭാരവാഹികള്‍ക്കൊപ്പം ഒഐസിസി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല, റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ലാ വല്ലാഞ്ചിറ, ജന. സെക്രട്ടറി ഫൈസല്‍ ബാഹസന്‍, വൈസ് പ്രസിഡന്റ് സലിം കളക്കര എന്നിവരും സന്നിഹിതരായിരുന്നു.


Read Previous

ഭാഗ്യത്തിന് ഇരിക്കാൻ കസേര തന്നു, ഇനി പോകില്ല’; നിതിൻ ഗഡ്കരിയെ കാണാൻ പോയപ്പോൾ മോശം അനുഭവം ഉണ്ടായെന്ന് ഗണേഷ് കുമാർ

Read Next

എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു തന്നെ: പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »