ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കെഎസ്ആർടിസി ബസ് തടഞ്ഞസംഭവത്തിൽ നിർണായക ഇടപെടുമായി കോടതി. കെഎസ്ആർടിസി ഡ്രെെവർ യദുവിന്റെ പരാതിയില്‍ മേയർ ആര്യാ രാജേന്ദ്രനും സച്ചിന് ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി ഉത്തരവിട്ടു. മേയര്‍ ആര്യാ രാജേന്ദ്രന്, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന് അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറി യാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദു പരാതി നൽകിയത്.

കന്റോണ്‍മെൻ്റ് പൊലീസിനോടാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്കിയിരി ക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ഈ പരാതി കോടതി പൊലീസിന് കൈമാറി.
ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെയും പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. ബസ്സിലെ സിസിടി വിയുടെ മെമ്മറി കാർഡ് കാണാതായതിൽ പോലീസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസ്ആർടിസി വർക്ക്ഷോപ്പിൽ വെച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുള്ള രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യദുവിനെ കൂടാതെ ബസിലുണ്ടായിരുന്നവർ കണ്ടക്ടർമാർ എന്നിവരുടെ മൊഴി പൊലീസ് വരും ദിവസ ങ്ങളിൽ രേഖപ്പെടുത്തും.
