ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം സ്ഥാനാർത്ഥി വികെ നിഷാദ് മുന്നിൽ. പയ്യന്നൂർ നഗരസഭ 46ാം വാർഡിലാണ് നിഷാദ് മത്സരിക്കുന്നത്. നിഷാദ് തടവിൽ കഴിയുന്നതിനാൽ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം നടത്തിയത്. നിഷാദ് ജയിച്ചാലും ജനപ്രതിനിധിയായി തുടരുന്നതിന് ശിക്ഷാവിധി തടസമാകും. നിലവിലെ കൗൺസിലറും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമാണ് നിഷാദ്.

ഇരുപതുവർഷത്തെ തടവിനാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. 13 വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഡിവൈ.എഫ്.ഐ നേതാവും സഹകരണ ബാങ്ക് ജീവനക്കാരനുമായ വി നന്ദകുമാറിനെയും കേസിൽ ശിക്ഷിച്ചിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പ്രതികളായ എ. മിഥുനെയും കെ.വി. കൃപേഷിനെയും കോടതി വെറുതെവിട്ടിരുന്നു.
2012 ആഗസ്റ്റ് 1നാണ് കേസിനാസ്പദമായ സംഭവം. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്ത പൊലീസിന് നേരെ നടന്ന പ്രതിഷേധത്തിനിടെയാണ് പയ്യന്നൂർ ടൗണിൽ ആക്രമണമുണ്ടായത്.
പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദ് ഉൾപ്പെടെ നാലുപേർ ബൈക്കിലെത്തി. പൊലീസ് പിന്തുടർന്നപ്പോൾ അന്നത്തെ പയ്യന്നൂർ എസ്ഐ കെപി രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അന്ന് എസ്എഫ്ഐ നേതാവായിരുന്ന നിഷാദാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബോംബ് പൊട്ടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വധശ്രമം,സ്‌ഫോടകവസ്തു കൈവശം വയ്ക്കൽ, ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
