Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വെട്ടേറ്റു മരിച്ചു: പ്രതി മുൻ ബ്രാഞ്ച് അഗം


കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊല പ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥന്‍ (62) ആണ് വെട്ടേറ്റ് മരിച്ചത്. സംഭവവു മായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെരുവട്ടൂര്‍ ചെറിയപ്പുരം ക്ഷേത്രോത്സവ ത്തിനിടെയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ പെരുവട്ടൂര്‍ സ്വദേശി പുറത്തോന അഭിലാഷിനെയാണ് (30) കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അഭിലാഷ് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സത്യനാഥൻ്റെ കൊലപാതകത്തിനു പിന്നിൽ വ്യക്തി വൈരാഗ്യമാണ് കാരണമെന്നാണ് കോഴിക്കോട് റൂറല്‍ എസ്︋പി അരവിന്ദ് സുകുമാര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ചു സിപിഎം ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ക്ഷേത്രോത്സവത്തിനിടെ വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപ ത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള നാലില്‍ അധികം വെട്ടുകളേറ്റതായുള്ള റിപ്പോർട്ടു കളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്ഷേത്രോത്സവത്തിൻ്റെ ക്ഷേത്രത്തിൽ ഗാനമേള സംഘടിപ്പിച്ചിരുന്നു. ഈ ഗാനമേളയ്ക്കിടെയാണ് സത്യനാഥനെതിരെ ആക്രമണം നടന്നത്.

നേരത്തെ കൊയിലാണ്ടി നഗരസഭയിലേക്ക് സത്യനാഥന്‍ മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിനു സമീപത്ത് സ്ഥിതിചെയ്യുന്ന ശക്തി ഷോപ്പിങ് കോംപ്ലക്സിൻ്റെ  മാനേജർ കൂടിയാണ് സത്യനാഥൻ. പിതാവ്: അപ്പു നായർ, അമ്മ: കമലാക്ഷി അമ്മ. ലതികയാണ് സത്യനാഥൻ്റെ ഭാര്യ. മക്കൾ: സലിൽ നാഥ്, സലീന. മരുമക്കൾ അമ്പിളി, സുനു.


Read Previous

ആന്ധ്രയിൽ പ്രതിഷേധം,​ ശർമിള അറസ്റ്റിൽ; ജഗൻ മോഹൻ ഏകാധിപതി

Read Next

അണ്ണാ ഡി.എം.കെ. മുൻനേതാവ് എ.വി. രാജുവിനെതിരേ നടി തൃഷ മാനനഷ്ടത്തിന് കേസ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »