ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊല്ലം: പിണറായി സര്‍ക്കാരിന്‍റെ തുടര്‍ഭരണം കേരളത്തിലെ സിപിഎമ്മിനു സംഘടനാ ദൗര്‍ബല്യ മുണ്ടാക്കിയെന്ന് കൊല്ലത്തു നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പാര്‍ട്ടിയുടെ സംഘടനാ കരുത്ത് തുടര്‍ ഭരണം ചോര്‍ത്തിയെന്ന സ്വയം വിമര്‍ശനമുള്ളത്. 34 വര്‍ഷം സിപിഎം തുടര്‍ച്ചയായി ഭരിച്ച ബംഗാളിലെ ഇന്നത്തെ സ്ഥിതി പാര്‍ട്ടി അംഗങ്ങള്‍ക്ക് പാഠമാകണമെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.
അതിനാല്‍ ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്‌ച കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചു കൂടാ. പാര്‍ട്ടിയാണ് അധികാര കേന്ദ്രമെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കരുത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുടെ വിനീത ദാസന്‍മാരാകണം. തുടര്‍ ഭരണത്തോടെ നേതാക്കള്‍ ജനങ്ങളില്‍ നിന്നകന്നു. തുടര്‍ ഭരണം ജനങ്ങളെ ആകര്‍ഷിച്ചപ്പോള്‍ സംഘടന ജനങ്ങളില്‍ നിന്നകന്നു.
ഇതാണ് ബംഗാളിലും സംഭവിച്ചത്. അതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തികഞ്ഞ ജാഗ്രത യോടെ പ്രവര്‍ത്തിക്കണം. നേതാക്കള്‍ക്ക് ജന സ്വാധീനം ഇല്ലാതായി. തെരഞ്ഞെടുപ്പുകളില്‍ വോട്ടു കണക്കുകള്‍ പോലും തെറ്റുന്നത് നേതാക്കള്‍ക്ക് ജനങ്ങളുമായി ബന്ധമില്ലാത്തതിന്‍റെ തെളിവാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ ബിജെപി വളരുന്നു
സമീപകാലത്തെ തെരഞ്ഞെടുപ്പുകളിലെ വോട്ടുകണക്കുകള്‍ ബിജെപി വളര്‍ച്ച വ്യക്തമാക്കുന്നതാ ണെന്ന് സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിനെ ഇല്ലാതാക്കാന്‍ സംഘപരിവാറിന് ദീര്‍ഘകാല ഹ്രസ്വകാല പദ്ധതികളുണ്ട്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വനിതാ കൂട്ടായ്‌മയാണ് ഇത്തരത്തിലുള്ളത്.
വനിതകളെ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കം പ്രതിരോധിക്കാന്‍ മഹിളാ അസോസിയേഷനു സാധിക്കു ന്നില്ല. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നവരെപ്പോലും ബിജെപിക്കെതിരെ അണി നിരത്താന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. സംഘപരിവാറിനു പരവതാനി വിരിക്കുന്ന സമുദായ നേതാക്കളെ തുറന്നു കാട്ടണം. തൃശൂരില്‍ ബിജെപി സീറ്റു നേടിയത് ഗൗരവമായിത്തന്നെ കാണണം.
പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗീയയുണ്ട്
പാര്‍ട്ടിയില്‍ വിഭാഗീയത പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്ന ഗൗരവമായ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. വിഭാഗീയ പ്രവണതയുള്ള ഒരു കൂട്ടം സഖാക്കള്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. പലയിടങ്ങളിലും പ്രാദേശിക മായി ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ ഇവരാണ്. ഇക്കാര്യത്തില്‍ ശരിയായ പപരിശോധനകള്‍ അനിവാര്യമാണ്. വിഭാഗീയത പരിഹരിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നുള്ളവര്‍ കീഴ്ഘടകങ്ങളില്‍ എത്തണം.
ഫാന്‍സിനെ കൂട്ടാന്‍ മാത്രമാകരുത് സോഷ്യല്‍ മീഡിയ ഉപയോഗം
പാര്‍ട്ടി നേതാക്കളുടെ സോഷ്യല്‍ മീഡിയ ഭ്രമത്തെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന സംസ്ഥാന നേതാക്കള്‍ ഇതു കൊണ്ട് പാര്‍ട്ടിക്കെന്തു ഗുണം എന്നു ചിന്തിക്കേണ്ടതാണ്. സോഷ്യല്‍ മീഡിയ ഉപയോഗത്തിന്‍റെ ലക്ഷ്യം ഫാന്‍സിനെ കൂട്ടാന്‍ മാത്രമാകരുത്.
പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്വട്ടേഷന്‍, റിയല്‍ എസ്റ്റേറ്റ് കൂട്ടുകെട്ടുമായി ബന്ധം
പാര്‍ട്ടിയുടെ ചില അംഗങ്ങള്‍ക്ക് ക്വട്ടേഷന്‍, റിയല്‍ എസ്റ്റേറ്റ് കൂട്ടുകെട്ടുമായി ചങ്ങാത്തമുണ്ട്. അതി പ്പോഴും തുടരുകയാണ്. ഇതു സംബന്ധിച്ച ചില പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ ഇത്തരം ഇടപാടുകള്‍ നടത്തരുതെന്ന് പാലക്കാട് പ്ലീനം നിര്‍ദേശിച്ചതാണ്. എന്നിട്ടും ഇത്തരം സ്ഥിതി തുടരുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചു വേണ്ട തിരിത്തലുകള്‍ വരുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
