Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പത്തനംതിട്ട തോട്ടപ്പുഴശ്ശേരിയിൽ സിപിഎമ്മിന് തിരിച്ചടി; പാർട്ടി സസ്‌പെന്റ് ചെയ്തയാൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചു


പത്തനംതിട്ട: പത്തനംതിട്ട തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി. സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ആര്‍ കൃഷ്ണകുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസ് അംഗങ്ങളും സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നാലുപേരും ഒന്നിച്ചതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. വിമതനായി വിജയിച്ച ബിനോയി പ്രസിഡന്റായതോടെ, സിപിഎമ്മിലെ അംഗങ്ങള്‍ക്കിടയില്‍ അതൃപ്തി നിലനിന്നിരുന്നു. ഒടുവില്‍ ബിനോയിയെ പുറത്താക്കാന്‍ അവിശ്വാസം കൊണ്ടു വരാന്‍ തീരുമാനിച്ചു.

ഇതിനിടെ, എതിര്‍പ്പുള്ള പാര്‍ട്ടി അംഗങ്ങളോട് ആലോചിക്കാതെ ബിനോയിയെ പാര്‍ട്ടിയിലേക്ക് എടുക്കാന്‍ സിപിഎം ജില്ലാ നേതൃത്വം ശ്രമം നടത്തി. ഇതേത്തുടര്‍ന്ന് സിപിഎമ്മിന്റെ വിപ്പ് ലംഘിച്ച് കഴിഞ്ഞമാസം 19 ന് ബിനോയിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും അവിശ്വാസത്തിലൂടെ പുറത്താക്കി. അതിനുശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു.

സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണമെന്ന് നിര്‍ദേശിച്ച് അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത നാലുപേരും ഈ വിപ്പ് അനുസരിച്ചില്ല. കോണ്‍ഗ്ര സിലെ അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നതോടെ, 7 പേരുടെ പിന്തുണയില്‍ സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ആര്‍ കൃഷ്ണകുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബിജെപിക്കെതിരായ വിധിയെഴുത്താണ് ഇതെന്നായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.


Read Previous

തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ പൂജാരി ആകാതിരുന്നത് നന്നായി’

Read Next

തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ’ എന്ന് ബോബി ചെമ്മണൂർ; കോടതിയിൽ ഹാജരാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »