Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചലചിത്രമേളയിൽ പ്രതിസന്ധി, 19 സിനിമകളുടെ പ്രദർശനങ്ങൾക്ക് അനുമതി നിഷേധിച്ചു


തിരുവനന്തപുരം: രാജ്യാന്തര ചലചിത്രമേളയിൽ പ്രതിസന്ധി. സെൻസറിംഗ് എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കത്തതിനാൽ 19 ചിത്രങ്ങളുടെ പ്രദർശനം പ്രതിസന്ധിയിൽ. ഇന്നലെയും ഇന്നുമായി ഏഴ് ചിത്രങ്ങളുടെ പ്രദർശനങ്ങളാണ് മുടങ്ങിയത്. നാളെ എട്ട് ചിത്രങ്ങളുടെ പ്ര‌‌ദർശനങ്ങൾ കൂടി മുടങ്ങിയേക്കും. പലസ്തീൻ പാക്കേജിലുള്ള മൂന്ന് സിനിമകൾക്ക് പ്രദർശനാനുമതി ലഭിച്ചിട്ടില്ല.

സെൻസർ സർട്ടഫിക്കറ്റ് കിട്ടാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം നൽകുന്ന സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. അനുമതി നൽകാത്തത് മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആരോപിച്ചു. പേര് കണ്ട് ചിത്രങ്ങൾക്ക് അനുമതി നിഷേധിക്കരുതെന്ന് അടൂർ ഗോപാലകൃഷ്ണനും ആവശ്യപ്പെട്ടു.

‘ഇതിലെ പല ചിത്രങ്ങളും ഞാൻ കണ്ടിട്ടുള്ളതാണ്. പ്രദർശനാനുമതി നിഷേധിക്കണ്ട യാതൊരു ആവശ്യവുമില്ല. ‘ബാറ്റിൽ ഷിപ്പ് ബോട്ടൊകിൻ’ പോലെയുള്ള ചിത്രങ്ങൾ സിനിമയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട സിനിമകളാണ്. ഇത് കാണിക്കാൻ പാടില്ലെന്ന് പറയുന്നത് അറിവില്ലായ്മ. ‘ബീഫ്’ എന്ന് പറയുന്ന ടൈറ്റിൽ

ഉള്ള സിനിമ അതിന്റെ അർത്ഥം പശുവിന്റെ ഇറച്ചി എല്ലാവരും കഴിക്കണമെന്നല്ല. ബീഫ് ഒരു പ്രയോഗമാണ്. അതിൽ പശുവിന്റെ ഇറച്ചിയെപ്പറ്റിയല്ല പറയുന്നത്. ടൈറ്റിൽ കണ്ടിട്ട് വിരളേണ്ട ആവശ്യമൊന്നുമില്ല’- അടൂർ ഗോപാലക‌ൃഷ്ണൻ പറഞ്ഞു.

എ പൊയറ്റ് അൺകൺസീൽഡ് പൊയട്രി, ഓൾ ദാറ്റ് ലെഫ്റ്റ് ഓഫ് യു, ബമാക്കോ, ബാറ്റിൽ ഷിപ്പ് ബോട്ടൊകിൻ, ബീഫ്, ക്ലാഷ്, ഈഗിൾസ് ഓഫ് റിപ്ലബിക്ക് , വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, പലസ്തീൻ 36, റെഡ്റെയിൻ, റിവർസ്റ്റോൺ, ദി അവർ ഓഫ്ദി ഫർൺസസ്, ടണൽസ്: സൺ ഇൻ ദി ഡാർക്ക്, യെസ്, ഫ്ലെയിംസ്, ടിംബക്റ്റു, വാജിബ് തുടങ്ങിയ സിനിമകളാണ് സെൻസറിംഗ് എക്സംപ്ഷനൽ സർട്ടിഫിക്കറ്റ് ലഭിക്കത്തതിനെ തുടർന്ന് ഒഴിവാക്കിയത്.


Read Previous

സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര മാഫിയ, വിവരങ്ങള്‍ കൈമാറിയെന്ന് രമേശ് ചെന്നിത്തല

Read Next

‘മോദിയുടെ  പുസ്‌തകം  വായിച്ച് ഞാൻ ബിജെപിയായി’; പാർട്ടി മാറിയത് സിപിഎം  പഞ്ചായത്ത്  പ്രസിഡന്റ്  

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »