Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൂട്ടക്കരച്ചിലിന്‍റേയും സങ്കടകാഴ്‌ചകളുടേയും ദിനരാത്രങ്ങള്‍; ദുരന്ത ഭൂമി അതീവ സങ്കീർണതയിലേക്ക്


കോഴിക്കോട്: കൂട്ടക്കരച്ചിലുകളുടെയും സങ്കടക്കാഴ്‌ചകളുടെയും ദിനരാത്രങ്ങളിൽ നിന്ന് അതീവ സങ്കീർണതയിലേക്ക് പോവുകയാണ് വയനാട്ടിലെ ദുരന്ത ഭൂമി. മനുഷ്യ ന്‍റെ കണക്ക് തിട്ടപ്പെടുത്താൻ കഴിയാത്ത ദുരവസ്ഥയാണ് ഏവരേയും അലട്ടുന്നത്. ഇനിയും കാണാമറയത്തുള്ളവർ എവിടെയെന്ന് ഉറ്റവർ തിരയുമ്പോൾ കണക്കെടുപ്പ് മറ്റൊരു ഭാഗത്ത് തുടരുകയാണ്.

റേഷൻ കാർഡുകളിൽ ചേർത്തിരിക്കുന്ന പേരുകൾ തപ്പിയെടുത്ത് ജീവിച്ചിരിക്കുന്നവ രുടെയും മരിച്ചവരുടെയും എണ്ണം തിട്ടപ്പെടുത്താനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം. അവിടെയും തീരുന്നില്ല പ്രതിസന്ധി. ഛിന്നഭിന്നമായതും തിരിച്ചറിയാൻ പറ്റാത്തതു മായ മൃതശരീരങ്ങൾ ഒരു ഭാഗത്ത് അനാഥമായി കിടക്കുകയാണ്. ഇനിയും കാത്തിരി ക്കുന്നവർക്ക് മുന്നിൽ ഒടുവിൽ ഏക പോംവഴി ഡിഎൻഎ പരിശോധനയാണ്.

പക്ഷേ, അതിനൊക്കെ സമയമെടുക്കും. ദുരന്ത ഭൂമിയിൽ അകപ്പെട്ടു പോയവർക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. സമയം വൈകുന്നതിന് അനുസരിച്ച് മൃതദേഹങ്ങൾ ജീർണാവസ്ഥയിലാകും. തിരിച്ചറിയാൻ അവിടെയും കാത്തിരിപ്പ് തന്നെ. ദുരന്ത സമയത്ത് അവിടെ വന്നു ചേർന്നവർ എത്ര, നാട്ടുകാർ എത്ര. വീടുകളുടെ പേരെടുത്ത് പരിശോധിക്കുമ്പോൾ പല വീടുകളും അനാഥമാണ്. കണക്ക് കൈവശമുള്ളവർ കാത്തിരിപ്പിലും.

രക്ഷപ്പെട്ടവർ പുറം നാട്ടിലെങ്കിലും ജീവിക്കുന്നുണ്ടാവാം എന്ന് ആശ്വസിക്കുന്നവർ വേറെ. ഒരെത്തും പിടിയുമില്ലാത്ത കരഞ്ഞും പറഞ്ഞും തൊണ്ട വറ്റിയവർ ഒരു ഭാഗത്ത്, രക്ഷപ്പെടലിലും അനാഥമായവർ മറുഭാഗത്ത്. ക്യാമ്പുകളികളിൽ കഴിയുന്ന ആയിരങ്ങളെ സംരക്ഷിക്കാൻ ഇന്ന് സഹായ ഹസ്‌തങ്ങളുണ്ട്. ഇതിൽ കുറച്ച് പേർക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവും.

ബാക്കിയുള്ളവരെ സംരക്ഷിക്കുകയാണ് അടുത്ത വലിയ കടമ്പ. ഒരു ഭൂമി കണ്ടെത്തി അവർക്കെല്ലാം തല ചായ്ക്കാൻ ഒരിടമാകുന്നത് വരെയെങ്കിലും എല്ലാവരും ഉണർന്ന് പ്രവർത്തിക്കണം. ഇന്നോ നാളെകൾ കൊണ്ടോ ഉണക്കാൻ പറ്റുന്നതല്ല വയനാടിന്‍റെ ഈ മുറിവ്. അതിനായി കൈകോർക്കുകയാണ് ഓരോ നാടും.


Read Previous

മുന്നറിയിപ്പു നല്‍കിയിരുന്നോ?; മിണ്ടാട്ടമില്ലാതെ കേന്ദ്ര ഏജന്‍സികള്‍, അമിത് ഷായുടെ പ്രസ്താവനയില്‍ ആശയക്കുഴപ്പം

Read Next

ഉരുക്കു ഗർഡറുകൾ താങ്ങുക 24 ടൺ വരെ ഭാരം; രാത്രിയിലും വിശ്രമമില്ലാതെ സൈന്യം, മുണ്ടക്കൈയിലേക്ക് 190 അടി നീളമുള്ള ബെയ്ലി പാലം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »